Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുഫോസി​െൻറ ഗവേഷണങ്ങള്‍ ...

കുഫോസി​െൻറ ഗവേഷണങ്ങള്‍ തീരദേശപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകണം- ^ഗവര്‍ണര്‍

text_fields
bookmark_border
കുഫോസി​െൻറ ഗവേഷണങ്ങള്‍ തീരദേശപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകണം- -ഗവര്‍ണര്‍ കൊച്ചി: തീരദേശത്ത് താമസിക്കുന്ന ജനങ്ങളുടെ പ്രശ്‌നപരിഹാരത്തിന് മുന്‍ഗണന നല്‍കുന്നതാകണം കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) ഗവേഷണങ്ങളെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. അഞ്ചാമത് കോണ്‍വൊക്കേഷനില്‍ ബിരുദദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. തലമുറകളായി തീരദേശ ജനത ആര്‍ജിച്ച വിജ്ഞാനം അവരില്‍നിന്ന് നേടിയെടുക്കാന്‍ വിദ്യാർഥിസമൂഹം കൂടുതല്‍ ശ്രദ്ധചെലുത്തണം. ദുരന്തങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് തീരദേശത്തെ ജനങ്ങള്‍ പ്രളയകാലത്ത് കേരളത്തെ പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 2017-18 വര്‍ഷം കുഫോസില്‍നിന്ന് വിജയകരമായി പഠനം പൂര്‍ത്തിയാക്കിയ 219 വിദ്യാർഥികള്‍ക്ക് ഗവര്‍ണര്‍ ബിരുദം നൽകി. ഒന്നാംറാങ്കോടെ പരീക്ഷ വിജയിച്ച 18 വിദ്യാഥികള്‍ക്കുള്ള സ്വർണമെഡലുകളും സമർഥരായ വിദ്യാർഥികള്‍ക്ക് നല്‍കുന്ന രണ്ട് എന്‍ഡോവ്‌മ​െൻറ് അവാര്‍ഡുകളും ഗവര്‍ണര്‍ സമ്മാനിച്ചു. ഫിഷറീസ് മന്ത്രിയും കുഫോസ് പ്രോചാന്‍സലറുമായ ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. കുഫോസ് ഗവേണിങ് കൗണ്‍സില്‍ അംഗം ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. വൈസ് ചാന്‍സവലര്‍ ഡോ. എ. രാമചന്ദ്രന്‍ സ്വാഗതവും രജിസ്ട്രാര്‍ വി.എം. വിക്ടര്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story