Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെന്നിന്ത്യന്‍ ഫിഷറീസ് ...

തെന്നിന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ സമ്മേളനം 10, 11 തീയതികളില്‍

text_fields
bookmark_border
കൊച്ചി: ഫിഷറീസ് വകുപ്പി​െൻറ ആഭിമുഖ്യത്തില്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സി.എം.എഫ്.ആര്‍.െഎ) സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയും (സി.ഐ.എഫ്.ടി) ചേര്‍ന്ന് സംഘടിപ്പിക്കുന്ന തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെ ഫിഷറീസ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സമ്മേളനം നവംബർ 10, 11 തീയതികളില്‍ കൊച്ചി സി.എം.എഫ്.ആര്‍.െഎയില്‍ നടക്കും. മത്സ്യവിഭവ സംരക്ഷണത്തിനായി കേരളം നടത്തിയ മാതൃകാപരമായ ഇടപെടലുകള്‍ തെന്നിന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ പങ്കാളിത്തം തേടുകയുമാണ്‌ ലക്ഷ്യമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സമ്മേളന നടത്തിപ്പിനായി സംഘാടക സമിതി രൂപവത്കരിച്ചു. ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ എസ്. വെങ്കടേശപതി, സി.ഐ.എഫ്.ടി ഡയറക്ടര്‍ ഡോ. സി.എന്‍. രവിശങ്കര്‍, സി.ഐ.എഫ്.ആര്‍.െഎ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ടി.വി. സത്യാനന്ദൻ, പ്രിന്‍സിപ്പല്‍ സയൻറിസ്റ്റ് ഡോ. സുനില്‍ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story