Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ത്യ റബര്‍ മീറ്റിന്...

ഇന്ത്യ റബര്‍ മീറ്റിന് ഇന്ന് തുടക്കം

text_fields
bookmark_border
കൊച്ചി: റബര്‍ മേഖലയിലെ പ്രമുഖ സംഘടനകളും റബര്‍ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യ റബര്‍ മീറ്റ് 2018ന് (ഐ.ആര്‍.എം 2018) ചൊവ്വാഴ്ച കൊച്ചിയില്‍ തുടക്കമാകും. രാവിലെ 10ന് ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ ബോർഡ് മുന്‍ ചെയര്‍മാന്‍ ഷീല തോമസ് ഉദ്ഘാടനം ചെയ്യും. റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡി. ആനന്ദന്‍, വിനോദ് ടി. സൈമണ്‍ എന്നിവര്‍ പങ്കെടുക്കും. റബര്‍ മേഖലയില്‍ നേരിടുന്ന വെല്ലുവിളികളും മേഖലയുടെ നിലനില്‍പിനും വികസനത്തിനും ആവശ്യമായ നടപടികളും സമ്മേളനം ചര്‍ച്ച ചെയ്യും. രണ്ടുദിവസത്തെ സമ്മേളനത്തില്‍ 500 പ്രതിനിധികൾ പങ്കെടുക്കും. വിവിധ സെഷനുകളിലായി പാനൽ ചർച്ചകളും പ്രഭാഷണങ്ങളും നടക്കും. റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡി. അനന്തൻ, സെക്രട്ടറി ഇന്‍ ചാര്‍ജ് പി. സുധ, ജോ. ഡയറക്ടര്‍ ടോംസ് ജോസഫ്, ഡെപ്യൂട്ടി ഡയറക്ടര്‍ എം.ജി. സതീഷ് ചന്ദ്രന്‍ നായര്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പരിപാടി വിശദീകരിച്ചു. പ്രളയം: റബർ ബോർഡിന് 247 കോടിയുടെ നഷ്ടം കൊച്ചി: പ്രളയത്തിൽ റബർ ബോർഡിന് 247 കോടിയുടെ നഷ്ടമുണ്ടായതായി ചെയർമാൻ ഡി. അനന്തൻ. നഷ്ടം നേരിടുന്നതിന് വിശദ റിലീഫ് പാക്കേജ് അനുവദിക്കണമെന്ന് സർക്കാറിന് ശിപാർശ സമർപ്പിച്ചിട്ടുണ്ട്. പ്രളയത്തിൽ റബർ മരങ്ങൾ നശിച്ചതും കർഷകർ ടാപ്പിങ് നടത്താത്തതുമെല്ലാം നഷ്ടങ്ങളുടെ തോത് വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, രണ്ടുമൂന്നു വർഷത്തിനുള്ളിൽ ഇതെല്ലാം നികത്തി വളർച്ച കൈവരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം റബര്‍ കര്‍ഷകരെ അവഹേളിക്കുന്നത്- ഇന്‍ഫാം കൊച്ചി: വിലത്തകര്‍ച്ചയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ റബര്‍ മേഖലയെ രക്ഷിക്കാന്‍ റബര്‍ ഇറക്കുമതി നിയന്ത്രിക്കണമെന്ന് ഇന്ത്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മ​െൻറ് (ഇന്‍ഫാം). റബര്‍ ബോര്‍ഡ് നേതൃത്വത്തില്‍ കൊച്ചിയിൽ നടക്കുന്ന സമ്മേളനം കേരളത്തിലെ റബര്‍ കര്‍ഷകരെ അവഹേളിക്കുന്നതാണെന്നും ഇന്‍ഫാം കുറ്റപ്പെടുത്തി. ഉല്‍പാദനത്തി​െൻറ 90 ശതമാനവും കേരളത്തിലെചെറുകിട കര്‍ഷകരുടെ സംഭാവനയാണ്. 1950ല്‍ 50,000 ടണ്‍ മാത്രം ഉല്‍പാദനമുണ്ടായിരുന്ന സ്ഥാനത്ത് 2012-13ല്‍ ഒമ്പതുലക്ഷത്തിലധികമായി ഉയര്‍ന്നു. അതിനുശേഷം 5.5 ലക്ഷം ടണ്ണിലേക്ക് ഉല്‍പാദനം കൂപ്പുകുത്തിയത് റബര്‍ ബോര്‍ഡി​െൻറ കര്‍ഷകദ്രോഹ സമീപനം കാരണമാണ്. അഞ്ചുവര്‍ഷത്തിലേറെയായി വിലയിടിവും അനിയന്ത്രിത ഇറക്കുമതിയും മൂലം തകര്‍ന്നടിഞ്ഞ റബര്‍ മേഖലയുടെ രക്ഷക്കായി ഒരുനടപടിയുമുണ്ടായിട്ടില്ല. കര്‍ഷകരെ കൊള്ളയടിക്കുന്ന വ്യവസായികള്‍ക്കു കൂട്ടുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാറിന് വര്‍ഷം 4.50 ലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യുമ്പോള്‍ കിലോക്ക് 42 രൂപ വീതം 2000 കോടിയോളം രൂപയാണ് ലഭിക്കുന്നതെന്ന് ദേശീയ പ്രസിഡൻറ് പി.സി. സിറിയക്, ട്രസ്റ്റി ഡോ. എം.സി. ജോര്‍ജ്, ജോസ് ഇടപ്പാട്ട്, പി.വി. ഏലിയാസ്, കെ.പി. ഏലിയാസ് എന്നിവര്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story