Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമേഖല സമ്മേളനം

മേഖല സമ്മേളനം

text_fields
bookmark_border
മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂവാറ്റുപുഴ മേഖല സമ്മേളനവും പ്രളയബാധിതരായ വ്യാപാരികള്‍ക്കുള ്ള സഹായവിതരണവും മര്‍ച്ചൻറ് അക്കാദമിക് അവാര്‍ഡ് വിതരണവും വ്യാപാരികളുടെ പ്രകടനവും ബ്ലൂ വളൻറിയര്‍ മാര്‍ച്ചും വ്യാഴാഴ്ച വാഴക്കുളത്ത് നടക്കുമെന്ന് മേഖല പ്രസിഡൻറ് പി.എ. കബീര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 9.30ന് സ്വാഗതസഘം കണ്‍വീനര്‍ തോമസ് വര്‍ഗീസ് വാഴക്കുളം പതാക ഉയര്‍ത്തും. 10ന് വ്യാപാരികളുടെ പ്രകടനവും യൂത്ത്വിങ് ബ്ലൂ വാളൻറിയര്‍ മാര്‍ച്ചും നടക്കും. വാഴക്കുളം യൂനിറ്റ് പ്രസിഡൻറ് തോമസ് വര്‍ഗീസ് അനുശോചനപ്രമേയം അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം മുന്‍ ഹൈകോടതി ജഡ്ജി െകമാല്‍ പാഷ ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡൻറ് പി.എ. കബീര്‍ അധ്യക്ഷതവഹിക്കും. വാർത്തസമ്മേളനത്തില്‍ മേഖല സെക്രട്ടറി സിജു സെബാസ്റ്റ്യന്‍, മേഖല ട്രഷറര്‍, സി.എസ്. അജ്മല്‍, തോമസ് വര്‍ഗീസ്, ജോബി ജോസഫ്, കെ.ടി. ബിജു, ജോയി തോമസ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story