Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഹിങ്ക്യൻ...

റോഹിങ്ക്യൻ ദുരിതങ്ങളുമായി 'അഭയാര്‍ഥികൾ' വരുന്നു

text_fields
bookmark_border
കൊച്ചി: റോഹിങ്ക്യകളുടെ ജീവിതം പ്രമേയമാക്കി നവാഗതനായ എ.വി.എസ്. ഷറഫ് സംവിധാനം ചെയ്യുന്ന 'അഭയാര്‍ഥികള്‍' നവംബര്‍ 10ന് പൊന്നാനിയില്‍ ചിത്രീകരണം ആരംഭിക്കും. പൂര്‍ണമായും കടലില്‍ ചിത്രീകരിക്കുന്ന സിനിമ 2019ല്‍ തിയറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. സ്വന്തം നാട്ടില്‍ നേരിട്ട പീഡനങ്ങളെത്തുടര്‍ന്ന് പലായനം ചെയ്യേണ്ടിവരുന്ന ജനതയുടെ ദുരിതങ്ങളാണ് ചിത്രത്തി​െൻറ ഇതിവൃത്തം. മലയാളത്തിനുപുറെമ ഹിന്ദി, തെലുങ്ക്, മറാത്തി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഷീ മീഡിയാസി​െൻറ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തി​െൻറ കഥയും തിരക്കഥയും എ.വി.എസ്. ഷറഫി​െൻറതന്നെയാണ്. നവാഗതനായ ശരത് മോഹനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story