Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅസംസ്‌കൃത വസ്തുക്കളുടെ ...

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം: കൊറഗേറ്റഡ് ബോക്‌സ് നിര്‍മാണം പ്രതിസന്ധിയിൽ

text_fields
bookmark_border
കൊച്ചി: അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യവും വിലവര്‍ധനയും കാരണം കൊറഗേറ്റഡ് ബോക്‌സ് നിര്‍മാതാക്കള്‍ വന്‍ പ്രതിസന്ധി നേരിടുകയാണെന്ന് കേരള കൊറഗേറ്റഡ് ബോക്‌സ് മാനുഫാക്ചറേഴ്‌സ് അസോ. (കെ.സി.ബി.എം.എ). കൊറഗേറ്റഡ് ബോക്‌സുകളുടെ വില വര്‍ധിപ്പിക്കുകയല്ലാതെ മാര്‍ഗമില്ലെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ബോര്‍ഡി​െൻറയും ക്രാഫ്റ്റ് പേപ്പറി​െൻറയും വിലയില്‍ മൂന്നുമാസത്തിനിടെ 25 ശതമാനമാണ് വര്‍ധനയുണ്ടായത്. മൊത്തവിപണിയില്‍ കിലോക്ക് 33 രൂപയായിരുന്ന ഡ്യൂപ്ലക്‌സ് ബോര്‍ഡ് വില ഇപ്പോള്‍ 41.25 രൂപയാണ്. 26 രൂപയായിരുന്ന ക്രാഫ്റ്റ് പേപ്പറിന് 32.50 രൂപയും. പ്രളയത്തില്‍ ബോക്‌സ് നിര്‍മാണ യൂനിറ്റുകളിലെ യന്ത്രങ്ങള്‍ നശിച്ചത് പ്രതിസന്ധി രൂക്ഷമാക്കിയതായി പ്രസിഡൻറ് സേവ്യര്‍ ജോസ്, സെക്രട്ടറി കെ.ജെ. പ്രതീഷ്, ട്രഷറര്‍ ബിജോയ് സിറിയക് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story