Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡി.വൈ.എഫ്.ഐ ജില്ല...

ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം ഇന്ന്​ അരൂരിൽ

text_fields
bookmark_border
അരൂർ: ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിന് ചൊവ്വാഴ്ച അരൂരിൽ തുടക്കമാകും.16 ബ്ലോക്ക് കമ്മിറ്റിയിൽനിന്ന് ജില്ല കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 350 പ്രതിനിധികൾ പങ്കെടുക്കും. 80 വനിതകളുണ്ട്. ചന്തിരൂർ പാലസ് കൺെവൻഷൻ സ​െൻററിലാണ് (അഭിമന്യു നഗർ) സമ്മേളനം. രാവിലെ 10ന് പ്രത്യേകം തയാറാക്കിയ സ്മൃതി മണ്ഡപത്തിൽ പ്രതിനിധികൾ പുഷ്പാർച്ചന നടത്തും. ജില്ല പ്രസിഡൻറ് എം.എം. അനസ് അലി പതാക ഉയർത്തും. സ്വാഗതസംഘം ചെയർമാൻ എ.എം. ആരിഫ് എം.എൽ.എ സ്വാഗതം പറയും. പ്രതിനിധി സമ്മേളനം അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ജില്ല ടേബിള്‍ ടെന്നിസ്: റീവയും സോഹവും വിജയികള്‍ ആലപ്പുഴ: ജില്ല ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ (എ.ഡി.ടി.ടി.എ) സംഘടിപ്പിച്ച ജില്ല ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്-2018 വിമന്‍സില്‍ റീവ അന്ന മൈക്കിള്‍, മെന്‍സില്‍ സോഹം ഭട്ടാചാര്യ എന്നിവര്‍ വിജയികളായി. ആലപ്പുഴ വൈ.എം.സി.എ ടേബിള്‍ ടെന്നിസ് അക്കാദമി അരീനയില്‍ നടത്തിയ ചാമ്പ്യന്‍ഷിപ്പിന് ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ഓഫ് കേരള (ടി.ടി.എ.കെ) ഒാണററി സെക്രട്ടറി മൈക്കിള്‍ മത്തായി, ജില്ല ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ (എ.ഡി.ടി.ടി.എ) പ്രസിഡൻറ് ഡോ. ബിച്ചു എക്‌സ്. മലയില്‍, ഒാണററി സെക്രട്ടറി കൃഷ്ണന്‍ വേണുഗോപാല്‍, വൈ.എം.സി.എ ഡയറക്ടര്‍ സുനില്‍ മാത്യു എബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story