Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാപാരികൾക്ക്​ സഹായം...

വ്യാപാരികൾക്ക്​ സഹായം നൽകാത്ത സർക്കാർ നിലപാട്​ ക്രൂരത ^രമേശ്​ ചെന്നിത്തല

text_fields
bookmark_border
വ്യാപാരികൾക്ക് സഹായം നൽകാത്ത സർക്കാർ നിലപാട് ക്രൂരത -രമേശ് ചെന്നിത്തല ആലപ്പുഴ: പ്രളയാനന്തരം പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ പാലിക്കാതെ വ്യാപാരികളെ സർക്കാർ അവഗണിച്ചത് ക്രൂരതയാെണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയത്തിൽപെട്ട മറ്റുള്ളവരുടെയെല്ലാം കണക്കെടുപ്പ് നടത്തിയപ്പോള്‍ വ്യാപാരികളുടെ കണക്കെടുപ്പ് മാത്രം നടത്തിയില്ല. സർക്കാറിലേക്ക് ഏറ്റവും കൂടുതൽ നികുതി നൽകുന്ന വിഭാഗത്തെ കണ്ടില്ലന്ന് നടിക്കുകയാണ്. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല കമ്മറ്റി പ്രളയത്തിൽപെട്ട വ്യാപാരികള്‍ക്ക് ദുരിതാശ്വാസ സഹായധനവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയത്തിനുശേഷം 10,000 രൂപയല്ലാതെ മറ്റൊന്നും വിതരണം ചെയ്യാൻ സർക്കാറിനായില്ല. അതിൽതന്നെ അർഹരായ നൂറുകണക്കിനാളുകൾക്ക് ഇനിയും തുക ലഭിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനം വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡൻറ് ടി. നസറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി രാജു അപ്‌സര അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ല പ്രസിഡൻറ് കെ. അഹമ്മദ് ഷെരീഫിനെ ആദരിച്ചു. പ്രഥമ സേവനശ്രേഷ്ഠ പുരസ്‌കാരം കൊല്ലം ജില്ല പ്രസിഡൻറ് എസ്. ദേവരാജന് സമ്മാനിച്ചു. തിരുവനന്തപുരം ജില്ല പ്രസിഡൻറ് പെരിങ്ങമല രാമചന്ദ്രന്‍, ജില്ല ജനറൽ സെക്രട്ടറി, ബി. സബില്‍രാജ്, വൈസ് പ്രസിഡൻറ് കെ.എസ്. മുഹമ്മദ്, ട്രഷറർ ജേക്കബ് ജോൺ, സജു പാർഥസാരഥി, വർഗീസ് വല്യാക്കൽ, യു.സി. ഷാജി, വി.സി. ഉദയകുമാർ, ബാബുജി ജയ് ഹിന്ദ്, പ്രതാപൻ സൂര്യാലയം, ആർ. സുഭാഷ്, പി.സി. ഗോപാലകൃഷ്ണൻ, തോമസ് കണ്ടംചേരി, െഎ. ഹലീൽ, എം. ഷറഫുദ്ദീൻ, മുജീബ് റഹ്മാൻ, എം.കെ. ഷംസുദ്ദീൻ, മുഹമ്മദ് നജീബ്, വേണുഗോപാല കുറുപ്പ്, അബ്ദുൽ റഷീദ്, ഹരിനാരായണൻ, നസീർ പുന്നയ്ക്കൽ, സുനീർ ഇസ്മയിൽ, എ.വി.ജെ. മണി, മുസ്തഫ റാവുത്തർ, അശോക പണിക്കർ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story