Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൂട്ടായ്മയിലൂടെ...

കൂട്ടായ്മയിലൂടെ കേരളത്തി​െൻറ പുനർനിർമാണം സാധ്യമാക്കും- ^മുഖ്യമന്ത്രി

text_fields
bookmark_border
കൂട്ടായ്മയിലൂടെ കേരളത്തി​െൻറ പുനർനിർമാണം സാധ്യമാക്കും- -മുഖ്യമന്ത്രി കൊച്ചി: കേരളത്തി​െൻറ പുനർനിർമാണം കൂട്ടായ്മയിലൂടെ സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം െഗസ്റ്റ് ഹൗസില്‍ അബൂദബി ശക്തി അവാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. യു.എന്‍ കണക്ക് പ്രകാരം 31,000 കോടി രൂപയാണ് കേരളത്തി​െൻറ പുനർനിർമാണത്തിന് വേണ്ടത്. അതിലധികം വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടൽ. വിദേശത്തുനിന്ന് പണം സമാഹരിക്കാൻ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ല. എങ്കിലും നാട് പിന്നോട്ട് പോകില്ല. കേന്ദ്രസര്‍ക്കാറി​െൻറ നിഷേധനിലപാടുകളെ കൂട്ടായ്മയിലൂടെ മറികടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നോവല്‍ വിഭാഗത്തില്‍ പി. കൃഷ്ണനുണ്ണി (കേരളം ഒരു ഡോക്യുമ​െൻറ്), കവിത - -അഹമ്മദ് ഖാന്‍ (മതേതര ഹാസം), വിനോദ് വൈശാഖി (കൈതമേല്‍ പച്ച), നാടകം - -സുഭാഷ് ചന്ദ്രന്‍ (ഒന്നര മണിക്കൂര്‍), ചെറുകഥ - -ജി.ആര്‍. ഇന്ദുഗോപന്‍ (കൊല്ലപ്പാട്ടി ദയ), വിജ്ഞാന സാഹിത്യം - -ഡോ. കെ.എന്‍. ഗണേഷ് (മലയാളിയുടെ ദേശകാലങ്ങള്‍), ഡോ. വി.പി.പി. മുസ്തഫ (കലയും പ്രത്യയശാസ്ത്രവും ഇ.എം.എസി​െൻറ വിചാരലോകവും), സാഹിത്യ നിരൂപണം - -ഡോ. പി. സോമന്‍ (വൈലോപ്പിള്ളിക്കവിത ഒരു ഇടതുപക്ഷ വായന), ബാലസാഹിത്യം - -കെ. രാജേന്ദ്രന്‍ (ആർ.സി.സിയിലെ അത്ഭുതക്കുട്ടികള്‍), ഇതരസാഹിത്യം- -ഡോ. ജോര്‍ജ് വര്‍ഗീസ് (ആല്‍ബര്‍ട്ട് ഐൻസ്റ്റീന്‍- ജീവിതം: ശാസ്ത്രം ദര്‍ശനം) എന്നിവർ അവാര്‍ഡ് ഏറ്റുവാങ്ങി. സാമൂഹിക സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനക്ക് ശക്തി- ടി.കെ. രാമകൃഷ്ണന്‍ പുരസ്‌കാരം എം. മുകുന്ദന്‍ ഏറ്റുവാങ്ങി. കെ.വി. രാമചന്ദ്രന്‍ രചിച്ച 'സുരക്ഷിതത്വം ഭൂതം ഭാവി വര്‍ത്തമാനം' പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കൊച്ചിന്‍ ഷിപ്യാര്‍ഡ് ഡയറക്ടര്‍ എന്‍.വി. സുരേഷ് ബാബു ഏറ്റുവാങ്ങി. വിനോദ് വൈശാഖന്‍, പി. സോമന്‍, കെ. രാജേന്ദ്രന്‍ എന്നിവര്‍ അവാര്‍ഡ് തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഡോ. പി.കെ. ശങ്കുണ്ണി മേനോന്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് രണ്ടുലക്ഷം രൂപ നൽകി. അമേരിക്കന്‍ മലയാളി സംഘടന കെയര്‍ ആന്‍ഡ് ഷെയര്‍ 9.5 കോടി കൈമാറി. പ്രഭാവര്‍മ അധ്യക്ഷത വഹിച്ചു. ജോണ്‍ ഫെര്‍ണാണ്ടസ് എം.എൽ.എ, ജി.സി.ഡി.എ ചെയര്‍മാന്‍ വി. സലിം, സി.എന്‍. മോഹനന്‍, പി. രാജീവ്, പ്രഫ. എം.കെ. സാനു, അബൂദബി ശക്തി തിയറ്റേഴ്‌സ് പ്രസിഡൻറ് വി.പി. കൃഷ്ണകുമാര്‍, സംഘാടകസമിതി കണ്‍വീനര്‍ കെ. രവിക്കുട്ടന്‍, അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ മൂസ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story