Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാങ്കുകളുടെ നിഷ്​ക്രിയ ...

ബാങ്കുകളുടെ നിഷ്​ക്രിയ ആസ്​തി കുറക്കലാണ്​ പ്രധാനം ^എ.​െഎ.ബി.ഇ.എ

text_fields
bookmark_border
ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി കുറക്കലാണ് പ്രധാനം -എ.െഎ.ബി.ഇ.എ ആലപ്പുഴ: വൻ കോർപറേറ്റുകൾ ബാങ്ക് വായ്പയെടുത്ത് തിരിച്ചടക്കാത്തതാണ് ഇന്ത്യൻ ബാങ്കുകൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഒാൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോ. ജില്ല വനിത സമ്മേളനം അഭിപ്രായപ്പെട്ടു. അനവസരത്തിലെ ലയനങ്ങൾ ഇൗ ബാങ്കുകളിലെ കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള പ്രവർത്തനങ്ങളെ തകിടംമറിക്കും. സാധാരണക്കാർക്ക് ദോഷകരമായ ലയന നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വനിത വിഭാഗം സംസ്ഥാന ചെയർപേഴ്സൻ കെ.ഡി. ബേബി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ കെ. സുശീലാമണി മുഖ്യപ്രഭാഷണം നടത്തി. വി.എസ്. അനിൽകുമാർ, പി. മണിക്കുട്ടൻ നായർ, എം. സാവിത്രിദേവി, അനിത കെ.നായർ, എസ്. രഞ്ജു, ജെ. രാജി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അനിത കെ.നായർ (ചെയർ), എസ്. രഞ്ജു, എൻ. അനിത, എൻ. സിനി (വൈസ് ചെയർ), എച്ച്. ഷബീന (കൺ), ജെ. രാജി (ജോ. കൺ), കെ.എസ്. ദീപ, എം. ദേവി, വി. മഞ്ജു (അസി. കൺ). പാലിയേറ്റിവ് മെഗാ ക്യാമ്പ് സംഘടിപ്പിച്ചു ആലപ്പുഴ: പാലിയേറ്റിവ് മെഗാ ക്യാമ്പ് ആലപ്പുഴ നഗരചത്വരത്തിൽ സംഘടിപ്പിച്ചു. 'ഐ ആം ഫോർ ആലപ്പി' ദേശീയ ആരോഗ്യ ദൗത്യം പാലിയേറ്റിവ് ജില്ല കോഒാഡിനേറ്റിങ് യൂനിറ്റ് ആലപ്പുഴയും മൊബിലിറ്റി ഇന്ത്യ, ബാംഗളൂരുമായി സംയോജിപ്പിച്ചാണ് ക്യാമ്പ് നടത്തിയത്. കുട്ടനാട് മേഖലയിൽനിന്ന് തെരഞ്ഞെടുത്ത 33 പേർക്ക് വാക്കർ, കമ്മോഡ് ചെയർ, ക്രച്ചസ്, വാട്ടർബെസ്, എന്നിവ നൽകി. സ്പൈൻ സപ്പോർട്ട്, വീൽചെയർ, ആർട്ടിഫിഷ്യൽ ലിംപ് എന്നിവ വേണ്ടവരെ തെരഞ്ഞെടുത്തു. സബ് കലക്ടർ കൃഷ്ണതേജ, ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ. കെ.ആർ. രാധകൃഷ്ണൻ, മുനിസിപ്പൽ സെക്രട്ടറി ജഹാംഗിർ, പാലിയേറ്റിവ് ജില്ല കോഓഡിനേറ്റർ അബ്ദുല്ല അസാദ്, മൊബിലിറ്റി ഇന്ത്യ റിഹാബിലിറ്റേഷൻ ടീം, ജില്ല പാലിയേറ്റിവ് ടീം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പദ്ധതിയിലെ രണ്ടാം ക്യാമ്പ് 31ന് ചെങ്ങന്നൂർ ബെഥേൽ അരമന പള്ളി ഹാളിൽ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story