Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.എം ലോക്കൽ...

സി.പി.എം ലോക്കൽ കമ്മിറ്റിയിൽനിന്ന്​ പുറത്താക്കിയവരെ തിരികെയെടുക്കാൻ തീരുമാനം

text_fields
bookmark_border
ചേര്‍ത്തല: സി.പി.എം ഏരിയ കമ്മിറ്റിയുടെ നിർദേശത്തിനെതിരെ പ്രവർത്തിച്ചതിന് എക്സ്റേ ലോക്കൽ കമ്മിറ്റിയിൽനിന്ന് പുറത്താക്കിയവരെ തിരികെയെടുക്കാൻ തിങ്കളാഴ്ച കൂടിയ ജില്ല കമ്മിറ്റി തിരുമാനിച്ചതായി സൂചന. എക്സ്റേ ലോക്കല്‍ കമ്മിറ്റിയിലെ സെക്രട്ടറിയടക്കമുള്ള ഏഴുപേരെയാണ് ഏരിയ കമ്മിറ്റി പുറത്താക്കിയത്. സഹ. ബാങ്ക് െതരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തി​െൻറ പേരില്‍ ഏരിയ കമ്മിറ്റിയുമായി കലഹിച്ച് രാജി സമര്‍പ്പിച്ചവര്‍ക്കെതിരെയാണ് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് വെല്ലുവിളി ഉയര്‍ത്തിെയന്നാരോപിച്ച് നടപടിയെടുത്തത്. നിലവിൽ ഔദ്യോഗിക പക്ഷത്തിനാണ് ഏരിയ കമ്മിറ്റിയില്‍ മേധാവിത്വം. ലോക്കല്‍ സെക്രട്ടറിയായിരുന്ന പി.ടി. സതീശന്‍, നഗരസഭ കൗണ്‍സിലര്‍മാരായ രത്‌നവല്ലി, എം.പി. മനോജ്, മറ്റംഗങ്ങളായ എസ്.ജി. രാജു, ജി. സൈജു, സുനില്‍കുമാര്‍, കൃഷ്ണന്‍കുട്ടി എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഒരുവിഭാഗം നടപടി വേണ്ടെന്ന് വാദിച്ചെങ്കിലും ഔദ്യോഗികപക്ഷം നടപടിയില്‍ ഉറച്ചുനില്‍ക്കുയായിരുന്നു. ജില്ല സെക്രട്ടറി ആര്‍. നാസറി​െൻറ സാന്നിധ്യത്തില്‍ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്ത്. 14 അംഗ ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് പകുതിപേരും രാജിവെച്ചത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഏരിയ കമ്മിറ്റി പ്രത്യേക ലോക്കൽ കമ്മിറ്റി യോഗം വിളിച്ച് ലോക്കല്‍ സെക്രട്ടറിയായി ഏരിയ കമ്മിറ്റിയംഗത്തെ നിയോഗിച്ചു. ലോക്കല്‍ കമ്മിറ്റി നിർദേശിച്ച സ്ഥാനാര്‍ഥികളെ മാറ്റി ഏരിയ കമ്മിറ്റി സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതില്‍ പ്രതിഷേധമുയര്‍ത്തിയായിരുന്നു സെക്രട്ടറിയടക്കം ഏഴുപേര്‍ ഏരിയ കമ്മിറ്റിക്കും ജില്ല കമ്മിറ്റിക്കും രാജിനല്‍കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story