Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെൻഷൻകാർ...

പെൻഷൻകാർ പ്രക്ഷോഭത്തിലേക്ക്

text_fields
bookmark_border
പിറവം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പെൻഷൻകാർ പ്രക്ഷോഭത്തിനു തയാറെടുക്കുന്നു. സർവിസ് പെൻഷൻകാരുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ മാതാപിതാക്കൾക്കും കുട്ടികൾക്കും കൂടി സാധ്യമാക്കുക, ഒ.പി വിഭാഗം ചികിത്സകൂടി പദ്ധതിയിൽ ഉൾപ്പെടുത്തുക, ഓപ്ഷൻ സൗകര്യം ഏർപ്പെടുത്തുക, പദ്ധതിയിൽ ചേർന്നിട്ടില്ലാത്തവർക്ക് 1000 രൂപ മെഡിക്കൽ അലവൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പെൻഷനേഴ്സ് അസോ. പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രത്യക്ഷ സമരപരിപാടികൾക്ക് തയാറെടുക്കുന്നത്. ഇതുസംബന്ധിച്ച് ചേർന്ന യോഗം ജില്ല ജോ. സെക്രട്ടറി തോമസ് മല്ലിപ്പുറം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ബോബി വർഗീസ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി എസ്. ശ്രീകുമാർ, കെ. വർക്കി, വി.വി. സത്യൻ, സി.വി. മോഹനൻ, കെ.കെ. രാജപ്പൻ, ലീലാമ്മ ജോൺ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story