Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആറടി മണ്ണണയുംമുമ്പ്​...

ആറടി മണ്ണണയുംമുമ്പ്​ അബ്​ദുൽറഹീമിന്​ വേണം ദുനിയാവിലൊരു കൂര

text_fields
bookmark_border
ആലപ്പുഴ: പള്ളിപ്പറമ്പിലെ ആറടിമണ്ണിലുറങ്ങുംമുമ്പ് സ്വന്തമായി ഒരു കൂരയിൽ ഒരുദിനമെങ്കിലും അന്തിയുറങ്ങണം അബ്ദുൽ റഹീമിനും ഭാര്യ സുബൈദക്കും. വാടകവീട്ടിൽ ജനിച്ച്, വാടകവീട്ടിൽ വളർന്ന്, വാടകവീെടന്നുപോലും പറയാനില്ലാത്തത്ര ജീർണിച്ച ചിതൽക്കൂരയിൽ വാർധക്യം കഴിച്ചുകൂട്ടുകയാണ് ഇൗ ദമ്പതികൾ. ഒരുതരി മണ്ണും അതിലൊരു കൂരയും ഒരുക്കാൻ ഇവർ മുട്ടാത്ത വാതിലില്ല. നല്ല അടച്ചുറപ്പും ബലവുമുള്ള അധികാര കേന്ദ്രങ്ങളുടെ വാതിലുകൾ ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുകയാണ്. വാതിലുകളിൽ മുട്ടി തേഞ്ഞ വിറയാർന്ന വിരലുകളുമായി പുന്നപ്ര കുറവൻതോട് പള്ളിവെളിയിലെ തുരുമ്പിച്ച് ഏതുനിമിഷവും നിലംപൊത്താറായ തകരഷീറ്റ് മേഞ്ഞ വാടകക്കുടിലിലിരുന്ന് വിതുമ്പുകയാണ് റഹീമും സുബൈദയും. ആലപ്പുഴ നഗരത്തിലാണ് അബ്ദുൽ റഹീം ജനിച്ചുവളർന്നത്. സെക്യൂരിറ്റിക്കാരനായി ഒരുപാട് കാലം ജോലിനോക്കി. വാടകവീട് മാറിമാറി കഴിയുന്നതിനിടെ പുന്നപ്രയിലെത്തി സുബൈദയെ വിവാഹം ചെയ്തു. ജില്ലയിൽ പലയിടത്തായി വാടകക്ക് താമസിച്ചു. ആരുടെയൊക്കെയോ കാരുണ്യത്താൽ ഒരു റേഷൻ കാർഡ് തരപ്പെട്ടു. അതുവെച്ച് കൊടുക്കാവുന്ന എല്ലാ ഒാഫിസിലും റഹീം സ്ഥലത്തിനും വീടിനുമായി അപേക്ഷെവച്ചു. ഇതിനിടെ രണ്ട് പെൺമക്കളെ വാടകവീടുകളിൽ താമസിച്ചുതെന്ന വിവാഹം ചെയ്തയച്ചു. അതി​െൻറ കടവും വീട്ടാനുണ്ട്. അതിനിടെ, ഇരുവരെയും ഒരുപോലെ അസുഖങ്ങൾ കീഴ്പ്പെടുത്തി. ജോലിക്ക് പോകുന്നതിനിടെ സൈക്കിളിൽനിന്ന് വീണ് റഹീമിന് നെട്ടല്ലിന് ക്ഷതമേറ്റു. ഒരടിേപാലും നടക്കാനാവാത്ത അവസ്ഥയാണിപ്പോൾ. വാതരോഗം പിടിപെട്ട് കാലുകൾ അനക്കാൻ പറ്റാത്ത തരത്തിലാണ് സുബൈദ. ആസ്ബസ്റ്റോസ് ഷീറ്റിൽ തീർത്ത ഒറ്റമുറി ഷെഡിലാണ് താമസം. അതുതന്നെ 75,000 രൂപക്ക് പണയമെടുത്തതാണ്. ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണത്. രണ്ടുപേരുടെയും ചികിത്സക്ക് തന്നെ മാസം ആയിരങ്ങൾ വേണം. റഹീമിന് കിട്ടുന്ന 1000 രൂപ പെൻഷൻ മാത്രമാണ് ഏക വരുമാനം. അത് ഒരാഴ്ചത്തെ മരുന്നിന് പോലും തികയില്ല. പലപ്പോഴും ഗുളിക കടം വാങ്ങും. അയൽവാസികളാണ് ഭക്ഷണവും മറ്റും കൊടുക്കുക. ഒറ്റമുറിയെങ്കിലുമുള്ള ഒരു വീടാണ് ഇരുവരുടെയും സ്വപ്നം. 35 വർഷമായി വിവിധ പഞ്ചായത്തുകളിൽ അപേക്ഷ കൊടുത്തെങ്കിലും ആരും പരിഗണിച്ചില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ രണ്ട് ജനസമ്പർക്ക പരിപാടിയിലും അപേക്ഷവെച്ചെങ്കിലും നിരാശയായിരുന്നു ഫലം. നിസാർ പുതുവന
Show Full Article
TAGS:LOCAL NEWS 
Next Story