Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോളജ്​ നിയമനം...

കോളജ്​ നിയമനം വിജിലൻസ്​ അന്വേഷിക്കണമെന്ന്​ കൊച്ചിൻ ദേവസ്വം ബോർഡ്​

text_fields
bookmark_border
വിജിലൻസ് ഡയറക്ടർക്ക് കത്തുനൽകി കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ കോളജുകളിൽ അഞ്ചുവർഷത്തിനിടെ നടന്ന അധ്യാപക നിയമനങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യം. ആഗസ്റ്റ് 10ന് നടന്ന ബോർഡ് യോഗ തീരുമാനത്തി​െൻറ അടിസ്ഥാനത്തിൽ ദേവസ്വം സ്പെഷൽ കമീഷണർ ഇൗ ആവശ്യം ഉന്നയിച്ച് വിജിലൻസ് ഡയറക്ടർക്ക് കത്തുനൽകി. എം.കെ. സുദർശനൻ പ്രസിഡൻറായ ഭരണസമിതി ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. തൃശൂർ ശ്രീ കേരളവർമ കോളജും കുന്നംകുളത്തെ ശ്രീ വിവേകാനന്ദ കോളജുമാണ് ദേവസ്വം ബോർഡിന് കീഴിൽ ഉള്ളത്. ഇവിടെ 2010 ജനുവരി ഒന്നുമുതൽ 2015 ഡിസംബർ 31 വരെ നടന്ന നിയമനങ്ങൾ അന്വേഷിക്കണെമന്നാണ് ആവശ്യം. നടപടിക്രമങ്ങൾ പാലിക്കാതെ മതിയായ യോഗ്യത ഇല്ലാത്തവരെ നിയമിച്ചതായാണ് ആരോപണം. ആഭ്യന്തര പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് വിശദപരിശോധനയും നടപടിയും ആവശ്യപ്പെട്ട് ബോർഡ് സർക്കാറി​െൻറ അനുമതിയോടെ വിജിലൻസിനെ സമീപിച്ചത്. ശബരിമല യുവതീപ്രവേശന വിഷയത്തിൽ എൻ.എസ്.എസ് ഉൾപ്പെടെ മുന്നാക്ക വിഭാഗങ്ങൾ സർക്കാറിനെതിരെ തിരിഞ്ഞ സാഹചര്യത്തിൽ പിന്നാക്ക വിഭാഗത്തിൽനിന്നുള്ള സി.പി.എം നേതാവ് അധ്യക്ഷനായ ഭരണസമിതിയുടെ ആവശ്യത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കോൺഗ്രസ് ഭരണകാലത്തെ ബോർഡ് നടപടിക്രമങ്ങൾ പാലിക്കാതെ നിയമിച്ചതിൽ കൂടുതലും മുന്നാക്ക വിഭാഗത്തിൽനിന്നുള്ളവരാണ്. സർവകലാശാല ചട്ടപ്രകാരം വർഷംതോറും അധ്യാപകനിയമനത്തിന് പട്ടിക തയാറാക്കണം. യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമാകണം നിയമനം. ഇക്കാര്യത്തിലൊക്കെ ഗുരുതര വീഴ്ച ബോർഡി​െൻറ പരിശോധനയിൽ കണ്ടെത്തി. 2014 േമയ് 18ന് ഇക്കണോമിക്സ് ഡിപ്പാർട്മ​െൻറിൽ നടത്തിയ അസി. പ്രഫസർ നിയമനം, 2011 േമയിൽ ഫിേലാസഫി വകുപ്പിൽ നടത്തിയ നിയമനം, 2014 ഏപ്രിൽ 25ലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്മ​െൻറ് നിയമനം എന്നിവയിലൊക്കെ വീഴ്ച വിജിലൻസിന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപേക്ഷ ക്ഷണിക്കുേമ്പാൾ യോഗ്യതയില്ലാതിരുന്നവർക്ക് പിന്നീട് ലഭിച്ച യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനം നൽകിയ തെളിവും കത്തിൽ ഉണ്ട്. ആർ. അശോകൻ
Show Full Article
TAGS:LOCAL NEWS 
Next Story