Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറദ്ദാക്കിയ...

റദ്ദാക്കിയ ടിക്കറ്റുമായി വിമാനത്താവള ടെർമിനലിൽ കയറിയ ആൾ അറസ്​റ്റിൽ

text_fields
bookmark_border
നെടുമ്പാശ്ശേരി: റദ്ദാക്കിയ ടിക്കറ്റുമായി കൊച്ചി രാജ്യാന്തര വിമാനത്താവള ടെർമിനലിൽ കയറിയ ആൾ പിടിയിലായി. പത്തനംതിട്ട സ്വദേശി ജേക്കബിനെയാണ് പിടികൂടിയത്. സിൽക് എയർ വിമാനത്തിൽ ആസ്േട്രലിയയിലേക്ക് യാത്രയാകുന്ന ഭാര്യയെ സഹായിക്കുന്നതിനാണ് റദ്ദാക്കിയ ടിക്കറ്റുമായി ജേക്കബും ടെർമിനലിൽ കയറിയത്. ടെർമിനലിൽ ടിക്കറ്റുമായി കയറിയ ആൾ യാത്ര ചെയ്യാതെ തിരികെ ഇറങ്ങാൻ ശ്രമിച്ചപ്പോൾ സി.ഐ.എസ്.എഫ് പിടികൂടുകയായിരുന്നു. തുടർന്ന്, നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. വിമാനത്താവളത്തിൽ സന്ദർശകർക്ക് ടെർമിനലിൽ പ്രവേശിക്കുന്നതിന് നിശ്ചിത തുക ഈടാക്കി പാസ് നൽകുന്നുണ്ട്. എന്നാൽ, ഇവർക്ക് എമിേഗ്രഷൻ ഭാഗത്തേക്ക് കടക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് മാത്രം കടക്കാൻ കഴിയുന്ന ഭാഗത്തേക്ക് പോകാനാണ് പലരും യാത്രക്കാരെന്ന വ്യാജേന ടെർമിനലിൽ പ്രവേശിച്ച് ഇത്തരം ഭാഗങ്ങളിൽ എത്താൻ ടിക്കറ്റെടുക്കുന്നത്. യാത്ര ചെയ്യാതെ ടിക്കറ്റ് റദ്ദാക്കുക വഴി ചെറിെയാരുഭാഗം ഒഴികെ ബാക്കി ടിക്കറ്റ് തുക തിരികെ ലഭിക്കുകയും ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story