Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഞ്ചാരികളെ...

സഞ്ചാരികളെ തിരികെവിളിച്ച്​ ഹൗസ് ബോട്ട് റാലി

text_fields
bookmark_border
ആലപ്പുഴ: കാലാവസ്ഥ മുന്നറിയിപ്പിനെത്തുടർന്ന് മാറ്റിെവച്ച ഹൗസ് ബോട്ട് റാലി നവംബർ രണ്ടിന് നടക്കും. രാവിലെ 10.30ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്ലാഗ്ഓഫ് ചെയ്യും. ടൂറിസം ഡയറക്ടർ പി. ബാലകിരൺ പെങ്കടുക്കും. 200 ഹൗസ് ബോട്ടുകള്‍, 100 ശിക്കാര വള്ളങ്ങള്‍, ചെറുവള്ളങ്ങൾ എന്നിവ റാലിയിൽ പങ്കെടുക്കും. 'ബാക്ക് ടു ബാക്വാട്ടേഴ്‌സ്' എന്ന പേരിലാണ് ആലപ്പുഴ ഡി.ടി.പി.സി നെഹ്റു ട്രോഫി ഫിനിഷിങ് പോയൻറില്‍നിന്ന് ബോട്ട് റാലി സംഘടിപ്പിക്കുന്നത്. അന്നേദിവസം രാവിലെ എട്ടിന് ആലപ്പുഴ ബീച്ചില്‍നിന്ന് സ്ത്രീകള്‍ നയിക്കുന്ന ബൈക്ക് റാലി ഫിനിഷിങ് പോയൻറിലേക്ക് എത്തും. 'പ്രളയത്തെ ആലപ്പുഴ അതിജീവിച്ചതെങ്ങനെ?' ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിക്കുമെന്ന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി എം. മാലിൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story