Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇൗ വരികളിലും...

ഇൗ വരികളിലും സ്വപ്​നങ്ങളിലും നിന്ദിത​െൻറ മോചനം മാത്രം

text_fields
bookmark_border
ആലപ്പുഴ: അരികുവത്കരിക്കപ്പെട്ട ജീവിതത്തി​െൻറ ചൂടും ചൂരും നിറഞ്ഞ വാക്കുകളിൽ കവിത കൊരുക്കുന്ന താരകപ്പെണ്ണാളി​െൻറ കവി സത്യൻ കോമല്ലൂർ സ്വപ്നം കാണുന്നത് ദലിത് പീഡന മുക്തമായ ഒരിന്ത്യ. ജനഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞ താരകപ്പെണ്ണാളേ... കതിരാടും മിഴിയാളേ എന്ന നാടൻപാട്ട് വേദികൾ ഇളക്കിമറിക്കുമ്പോഴും സത്യൻ കോമല്ലൂർ എന്ന കവി തിരശ്ശീലക്ക് പിന്നിലായിരുന്നു. സത്യനാണ് യഥാർഥ രചയിതാവെന്ന സത്യം പുറത്തറിഞ്ഞതോടെ പ്രിയകവി ഇന്ന് തിരശ്ശീലക്ക് മുന്നിലാണ്. മാവേലിക്കര ചുനക്കരയിലെ കോമല്ലൂര്‍ എന്ന ഉൾനാടൻ ഗ്രാമത്തിലെ കുന്നുവിളയില്‍ വീട്ടില്‍ സത്യന്‍ മകള്‍ക്ക് പാടാനാണ് ഏഴുവർഷം മുമ്പ് താരകപ്പെണ്ണാളേ...കുത്തിക്കുറിച്ചത്. പിന്നീടത് മലയാളികളുടെ പ്രിയപ്പെട്ട പാട്ടായി. മുത്താരം എന്ന ഒാഡിയോ ആല്‍ബത്തിൽ മധു മുണ്ടകത്തി​െൻറ സംഗീതത്തില്‍ പി.എസ്. ബാനര്‍ജി 'താരകപ്പെണ്ണാളേ' പാടിയിട്ടുണ്ട്. ഈ കാസറ്റിലൂടെ ജനഹൃദയങ്ങളിലേക്ക് ഒഴുകിയെത്തിയ പാട്ട് പിന്നീട് സ്റ്റേജ് ഷോകളിലും നാടൻപാട്ട് സംഘങ്ങളുടെ അവതരണങ്ങളിലും ഒഴിച്ചുകൂടാൻ പറ്റാത്ത ഇനമായി. ഒടുവില്‍ പുറത്തിറങ്ങിയ 'മണിയും താരകപ്പെണ്ണാളും' സീഡിയിലെ 10 നാടന്‍പാട്ടുകളില്‍ ഒമ്പതും സത്യേൻറതാണ്. കവിയരങ്ങുകളിലെ നിറസാന്നിധ്യമായ ഈ 48കാരന്‍ നാടൻപാട്ടുകൾക്കൊപ്പം ജീവിത പരിസരത്തെ പൊള്ളുന്ന കാഴ്ചകൾ ആവാഹിച്ച് നൂറ്റമ്പതോളം കവിതകളും എഴുതി. 'മുറിഞ്ഞ കടല്‍', 'ഒപ്പിടാത്ത അപേക്ഷ' എന്നീ കവിതസമാഹരങ്ങള്‍ പ്രസിദ്ധീകരിച്ചു. 'അടുപ്പ് നനയുന്ന വീട്' കവിതസമാഹാരം ഉടൻ പുറത്തിറങ്ങും. പത്താംതരം വരെ മാത്രം വിദ്യാഭ്യാസം നേടിയ സത്യൻ ചില സമിതികള്‍ക്കുവേണ്ടി ലഘു നാടകങ്ങള്‍ എഴുതിയാണ് കലാരംഗത്തേക്ക് കടന്നുവന്നത്. ദാരിദ്ര്യത്തി​െൻറ ചൂളയിൽ വെന്ത കണ്ണീരും കഷ്ടപ്പാടും നിറഞ്ഞ ദുരിതകാലത്തിൽനിന്ന് മുളപൊട്ടിയതാണ് ത​െൻറ കവിതകളെന്ന് സത്യൻ പറയുന്നു. അഞ്ചാം വയസ്സില്‍ പോളിയോ ബാധിച്ച് ശോഷിച്ച വലതു കാലുമായി ജീവിതം ചാലിച്ചെടുത്ത തൂലികയിൽ കോറിയിട്ട കവിതകളും നാടന്‍പാട്ടുകളുമായി കേരളമാകെ സഞ്ചരിക്കുന്ന സത്യന്‍ അവസാനമായി എഴുതിയത് കേരളത്തി​െൻറ നാടന്‍ പാട്ടുകളുടെ ചരിത്രംപറയുന്ന കൂട്ടുകാരി പെണ്ണേ നീയൊരു പാട്ടു പാടാമോ... എന്ന പാട്ടാണ്. ദ്രവിച്ചുവീഴാറായ വീടിനുള്ളിൽ ഭാര്യ ബിന്ദുവിനും മക്കളായ അനമ്യക്കും ആദർശിനുമൊപ്പം കഴിയുന്ന കവിയുടെ മനസ്സിൽ നിറയുന്ന സ്വപ്നം അടിസ്ഥാനവർഗത്തി​െൻറ മോചനം മാത്രം. വള്ളികുന്നം പ്രഭ
Show Full Article
TAGS:LOCAL NEWS 
Next Story