Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രീമാരിറ്റല്‍...

പ്രീമാരിറ്റല്‍ കൗണ്‍സലിങ് സെൻറർ പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
പ്രീമാരിറ്റല്‍ കൗണ്‍സലിങ് സെൻറർ പ്രവർത്തനമാരംഭിച്ചു
cancel
മൂവാറ്റുപുഴ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിന് അനുവദിച്ച ആദ്യ പ്രീമാരിറ്റല്‍ കൗണ്‍സിലിങ് സ​െൻറര്‍ പേഴക്കാപ്പിള്ളി ടി.എം.എ പബ്ലിക് സ്‌കൂളില്‍ പ്രവര്‍ത്തനമാരംഭിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ജമാഅത്ത് ജനറൽ സെക്രട്ടറി നാസർ പുള്ളിച്ചാലിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ നിഷ, സ​െൻറർ കോ-ഓഡിനേറ്റർ അബി വാഫി, നവാസ് ബദരി, ഹനീഫ ഇടപ്പാറ, ഉമ്മർ ആച്ചേരി വയലിൽ, അഷറഫ് പൂഞ്ചേരിയിൽ, അലിയാർ തേനാലിൽ, സുബൈർ കുരുട്ടുകാവിൽ എന്നിവർ സംസാരിച്ചു. ആദ്യബാച്ച് ക്ലാസിന് ഇ.എസ്. സഫ്ന നേതൃത്വം നൽകി. ജില്ലയില്‍ ആറ് കൗണ്‍സലിങ് സ​െൻററുകളാണ് അനുവദിച്ചത്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിവാഹിതരാകുന്ന യുവതി-യുവാക്കള്‍ക്ക് നാലുദിവസം നീളുന്ന ക്ലാസാണ് നല്‍കുന്നത്. വിവാഹത്തി​െൻറ പൊതുവായ കാര്യങ്ങള്‍, ദമ്പതികളുടെ പെരുമാറ്റ രീതികൾ, സന്തുഷ്ഠ കുടുംബം, ആരോഗ്യകുടുംബം, കുടുംബപരമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യൽ, ലൈംഗികാരോഗ്യം, രക്ഷിതാക്കള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, കുടുംബത്തിലെ ധനവിനിയോഗം, വിവാഹത്തി​െൻറ നിയമവശങ്ങള്‍ എന്നീ വിഷയങ്ങളിലാണ് ക്ലാസ്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. ആദ്യബാച്ചിൽ 30 പേർക്കാണ് പ്രവേശനം നൽകിയിരിക്കുന്നത്. അടുത്ത ബാച്ചിന് അഡ്മിഷൻ ആരംഭിച്ചതായും കോഓഡിനേറ്റർ അബി വാഫി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story