Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാലിന്യക്കൂമ്പാരത്തിന് ...

മാലിന്യക്കൂമ്പാരത്തിന് സാമൂഹികവിരുദ്ധർ തീയിട്ടു

text_fields
bookmark_border
മാലിന്യക്കൂമ്പാരത്തിന് സാമൂഹികവിരുദ്ധർ തീയിട്ടു
cancel
പറവൂർ: നഗരസഭ പൊതുനിരത്തിൽ സൂക്ഷിച്ചിരുന്ന . തോന്ന്യകാവിൽ ശനിയാഴ്ച രാത്രി 11.30നാണ് സംഭവം. സമീപത്തെ വീടി​െൻറ മതിൽ നശിക്കുകയും പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കൾക്ക് തീപിടിച്ചപ്പോൾ ഉയർന്ന പുക ശ്വസിച്ച് പരിസരവാസികൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. രാധിക നിവാസിൽ വെങ്കിടേഷി​െൻറ വീടി​െൻറ മുന്നിലെ മതിലിനോടുചേർന്ന് നഗരസഭ ശേഖരിച്ച് ചാക്കിൽക്കെട്ടി കൂട്ടിവെച്ചിരുന്ന മാലിന്യത്തിനാണ് സാമൂഹികവിരുദ്ധർ തീയിട്ടത്. പെട്രോളൊഴിച്ച് കത്തിച്ചതാണെന്ന് സംശയിക്കുന്നു. തീ ആളിക്കത്തിയത് ഭീതിപരത്തി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് വെള്ളമൊഴിച്ച് തീയണച്ചത്. വെങ്കിടേഷി​െൻറ വീടിന് മുന്നിലെ മതിലി​െൻറ ചില ഭാഗങ്ങൾ അടർന്നുപോയി. തോന്ന്യകാവ് ഭാഗത്തെ മറ്റ് രണ്ടു സ്ഥലങ്ങളിൽകൂടി മാലിന്യങ്ങൾ കത്തിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story