Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറിഫൈനറിക്ക് സമീപം...

റിഫൈനറിക്ക് സമീപം പാടശേഖരത്തിൽ മാലിന്യം തള്ളുന്നു

text_fields
bookmark_border
റിഫൈനറിക്ക് സമീപം പാടശേഖരത്തിൽ മാലിന്യം തള്ളുന്നു
cancel
പള്ളിക്കര: അമ്പലമുകൾ റിഫൈനറിക്ക് സമീപം റോഡിനോട് ചേർന്ന പാടത്ത് മാലിന്യം തള്ളിയ നിലയിൽ. ഈ ഭാഗത്ത് വ്യാപകമായി കക്കൂസ് മാലിന്യവും തള്ളുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഈ ഭാഗത്ത് പലപ്പോഴും റോഡരികിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ മാലിന്യം തള്ളുന്നത് ആരുടെയും ശ്രദ്ധയിൽപെടില്ല. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ഈ ഭാഗത്ത് മൂക്ക് പൊത്താതിരിക്കാൻ കഴിയാത്ത അവസ്ഥയാണ്. റോഡിന് കൈവരിയില്ലാത്തതും മാലിന്യവുമായി വരുന്ന വാഹനങ്ങൾക്ക് സൗകര്യമാണ്. പെട്രോൾ പമ്പി​െൻറ ഭാഗത്ത് മഴയത്ത് റോഡ് ഇടിഞ്ഞ് കൈവരിയും കലുങ്കും ഉൾപ്പെടെ തകർന്നിരുന്നെങ്കിലും നന്നാക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. ഇവിെട തള്ളുന്ന മാലിന്യം ഒഴുകിയെത്തുന്നത് ചിത്രപ്പുഴയിലേക്കാണ്. രാത്രി ചിത്രപ്പുഴ റോഡിനോട് ചേർന്ന കടവിലും കക്കൂസ് മാലിന്യം തള്ളുന്നുണ്ട്. പുഴയോട് ചേർന്ന കിണറുകളിലേക്ക് മാലിന്യം ഒഴുകിയെത്തുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. നിരവധി ആളുകള്‍ നേരേത്ത ചിത്രപ്പുഴയിൽ കുളിച്ചിരുന്നു. എന്നാല്‍, മാലിന്യം തള്ളല്‍ വ്യാപകമായതോടെ കുളിക്കാൻ പറ്റാത്ത അവസ്ഥയാണ്. ദുര്‍ഗന്ധത്തിന് പുറെമ വെള്ളത്തിന് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായും നാട്ടുകാർ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story