Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡ്രൈവർ മർദനമേറ്റ്​...

ഡ്രൈവർ മർദനമേറ്റ്​ മരിച്ച സംഭവം: ഒരാൾ അറസ്​റ്റിൽ​

text_fields
bookmark_border
കായംകുളം: വാഹനം പാർക്ക് ചെയ്ത തർക്കത്തെത്തുടർന്ന് ടാക്സി ഡ്രൈവർ മർദനമേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കീരിക്കാട് തെക്ക് തയ്യിശേരി പടീറ്റതിൽ ശിവദത്താണ് (28) പിടിയിലായത്. കീരിക്കാട് തെക്ക് പടന്നയിൽ കിഴക്കതിൽ പ്രസാദാണ് (59) മർദനമേറ്റതിനെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചത്. നഗരസഭ ഷോപ്പിങ് കോംപ്ലക്സിന് മുന്നിൽ കഴിഞ്ഞ 23നായിരുന്നു സംഭവം. കാറിനുമുന്നിൽ നിർത്തിയിട്ട സ്വകാര്യവാഹനം മാറ്റിയിടണമെന്ന ആവശ്യമാണ് സംഘർഷത്തിന് കാരണമായത്. ഇതി​െൻറ പേരിൽ ബൈക്കിലെത്തിയ മൂന്നംഗ സംഘം നാട്ടുകാരുടെ മുന്നിലിട്ട് പ്രസാദിനെ മർദിക്കുകയായിരുന്നു. കായംകുളം ഗവ. ആശുപത്രിയിൽ ചികിത്സതേടിയ പ്രസാദ് 24ന് ഇതുസംബന്ധിച്ച് കായംകുളം പൊലീസിൽ പരാതിയും നൽകിയിരുന്നു. എന്നാൽ, 26ന് രാവിലെ വീട്ടിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മർദനത്തെ തുടർന്നുണ്ടായ മാനസികസമ്മർദമാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കളും സഹപ്രവർത്തകരും പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു. സംഭവത്തിലുൾപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story