Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമതം മനുഷ്യനെയും...

മതം മനുഷ്യനെയും പാര്‍ട്ടികളെയും മയക്കി ^കെ. ചന്ദ്രൻപിള്ള

text_fields
bookmark_border
മതം മനുഷ്യനെയും പാര്‍ട്ടികളെയും മയക്കി -കെ. ചന്ദ്രൻപിള്ള മണ്ണഞ്ചേരി: മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന കാൾ മാർക്‌സി​െൻറ വിശ്വവിഖ്യാതമായ അഭിപ്രായം കുറച്ചുകൂടി പരിഷ്‌കരിക്കേണ്ട അവസ്ഥയാണിപ്പോഴെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും മുന്‍ എം.പിയുമായ കെ. ചന്ദ്രന്‍പിള്ള. 72ാമത് പുന്നപ്ര-വയലാര്‍ വാര്‍ഷിക വാരാചരണത്തി​െൻറ ഭാഗമായി കലവൂര്‍ മേഖല സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതം മനുഷ്യനെ മാത്രമല്ല, രാഷ്ട്രീയ പാര്‍ട്ടികളെയും മയക്കി കഴിഞ്ഞിരിക്കുന്നുവെന്നതി​െൻറ ഒടുവിലത്തെ ഉദാഹരണമാണ് ശബരിമല വിഷയം. ശബരിമല വിഷയത്തില്‍ നിലവിലെ ബി.ജെ.പിയുടെ സമരം കണ്ടാല്‍ സുപ്രീംകോടതി വിധി പിണറായി വിജയന്‍ പോയി സമ്പാദിച്ചതായി തോന്നിപ്പോകും. നിയമജ്ഞനെന്ന് പേരി​െൻറ വാലായി സ്വീകരിച്ചിട്ടുള്ള ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് നിയമകാര്യത്തിലെ അജ്ഞത നടിക്കല്‍ ഉടന്‍ അവസാനിപ്പിക്കണം. നിലവിലെ സുപ്രീംകോടതി വിധി മാറ്റാന്‍ സാക്ഷാല്‍ മോദിയോട് ഇദ്ദേഹം പറയണം. പാര്‍ലമ​െൻറിലെ നിയമനിര്‍മാണത്തിലൂടെ മാത്രമേ ഇതിന് പരിഹാരം ഉണ്ടാകൂവെന്നും ചന്ദ്രന്‍പിള്ള പറഞ്ഞു. സംഘ്പരിവാരത്തി​െൻറ അജണ്ട ശബരിമലയല്ല. ഇടതുപക്ഷത്തി​െൻറ ജനകീയ കരുത്ത് ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇത് ജനങ്ങള്‍ മനസ്സിലാക്കിവരുന്നു. പ്രളയകാലത്തും തുടര്‍ന്നും കേരളത്തില്‍ നടപ്പാക്കുന്ന ജനകീയമായ നടപടികള്‍ക്ക് സര്‍ക്കാറിന് വലിയ ജനപിന്തുണയാണ് ലഭിച്ചുവരുന്നത്. ഇടതുപക്ഷം അധികാരത്തില്‍വന്ന കാലത്തി​െൻറ ഇരട്ടിയോളം ജനമനസ്സുകള്‍ ഈ സര്‍ക്കാറി​െൻറ ഒപ്പമാണെന്ന് ഹൈന്ദവ വർഗീയതക്ക് തിരിച്ചറിയാനായിട്ടുണ്ടെന്നും ഇവരുടെ സമരത്തിനൊപ്പം കോണ്‍ഗ്രസും ചേരുന്നത് ആത്മഹത്യപരമാണെന്നും ചന്ദ്രന്‍പിള്ള പറഞ്ഞു. വി.ടി. അജയകുമാര്‍ അധ്യക്ഷതവഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, പി.വി. സത്യനേശന്‍, ജി. പുഷ്പരാജന്‍, വേണുഗോപാല്‍, പി.ആര്‍. രതീഷ്, ടി.ആര്‍. ദാസന്‍, കെ.ജി. രാജേശ്വരി, ഇന്ദിര തിലകന്‍ എന്നിവര്‍ സംസാരിച്ചു. ജപമാല മഹാറാലി 27ന് ആലപ്പുഴ: കലവൂർ കൃപാസനത്തിൽനിന്ന് അർത്തുങ്കൽ ബസലിക്കയിലേക്കുള്ള ജപമാല മഹാറാലി 27ന് നടക്കും. രാവിെല ഏഴിന് കൃപാസനം സന്നിധാനത്തിൽനിന്ന് ആരംഭിക്കുന്ന റാലി 3.30ന് ബസലിക്കയിലെത്തും. കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും അരലക്ഷത്തോളം വിശ്വാസികൾ കാൽനടയായി റാലിയിൽ പെങ്കടുക്കും. ആലപ്പുഴ രൂപത സഹായമെത്രാൻ ഡോ. ജയിംസ് റാഫേൽ റാലി ഉദ്ഘാടനം. രൂപത മെത്രാൻ സ്റ്റീഫൻ അത്തിപ്പൊഴിയിൽ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ വൈസ് ഡയറക്ടർ തങ്കച്ചൻ പനയ്ക്കൽ, മാനേജർ സണ്ണി പരുത്തിയിൽ, എഡ്വേർഡ് തുറവൂർ, ജോസ് ബാബു തങ്കി, സിമി ഷിജു എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story