Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൊത്തവിൽപനക്കാർ...

മൊത്തവിൽപനക്കാർ എല്ലാവ​െരയും പറ്റിക്കുന്നു -കോഴിക്കച്ചവടക്കാർ

text_fields
bookmark_border
ആലപ്പുഴ: പ്രളയത്തി​െൻറ മറവിൽ ഇല്ലാത്ത കോഴിക്ഷാമം സൃഷ്ടിച്ച് കോഴികൾക്ക് അന്യായ വിലയിട്ടുകൊണ്ട് മൊത്തക്കച്ചവടക്കാരും ഇടനിലക്കാരും ചേർന്ന് സർക്കാറിനെയും കച്ചവടക്കാെരയും ജനങ്ങളെയും പറ്റിക്കുകയാെണന്ന് ആലപ്പുഴ ചിക്കൻ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.എം. നസീർ. 12 ദിവസം മുമ്പ് ഒരുകോഴിക്ക് 70 രൂപ നിരക്കിലാണ് എത്തിയിരുന്നതെങ്കിൽ ഇപ്പോൾ വരുന്നത് 150 രൂപക്കാണ്. പ്രളയത്തിൽ ഫാം തകർന്നതിനാൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇറച്ചിക്കോഴികളെ ഇറക്കുമതി ചെയ്യുന്നതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് മൊത്തവിൽപനക്കാരുടെ വാദം. കർണാടകയിെലയും തമിഴ്നാട്ടിലെയും മൊത്തവിൽപനക്കാർ പറയുന്നത് ഇവിടെ ഒരുകിലോ ചിക്കൻ 250 രൂപക്കാണ് വിൽക്കുന്നത് അതിനാൽ കേരളത്തിലേക്ക് കയറ്റി അയക്കുന്നില്ല എന്നാണ്. ഇവിടെ ചെറുകിട കച്ചവടക്കാരെ കൊള്ളയടിക്കുകയാണ് -അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. 130 രൂപക്ക് വിറ്റുകൊണ്ടിരുന്ന ഇറച്ചിക്ക് 120 രൂപയോളം കൂടി 250 ആയപ്പോൾ ജനങ്ങളുടെ പ്രതിഷേധം കച്ചവടക്കാർ കേൾക്കേണ്ട അവസ്ഥയാണ്. സർക്കാറി​െൻറ കെപ്കോക്ക് ഒപ്പം സിവിൽ സപ്ലൈസ് വകുപ്പും ഇടപെട്ട് കുറഞ്ഞ വിലയിൽ ഇറച്ചിക്കോഴി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം സർക്കാർ ഇടപെടാത്തപക്ഷം ജില്ലയിലെ കോഴി-കോഴിയിറച്ചി സ്ഥാപനങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനറൽ സെക്രട്ടറി പി.ആർ. ഷിഹാബ്, ട്രഷറർ എ. അബ്ദുൽ സലാം എന്നിവരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story