Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി. ജ്യോതിമോൾ...

സി. ജ്യോതിമോൾ ആലപ്പുഴ വൈസ്​ ചെയർപേഴ്​സൻ

text_fields
bookmark_border
ആലപ്പുഴ: നഗരസഭ ഉപാധ്യക്ഷയായി കോൺഗ്രസിലെ തിരുവമ്പാടി വാർഡിനെ പ്രതിനിധാനം ചെയ്യുന്ന സി. ജ്യോതിമോൾ െതരഞ്ഞെടുക്കപ്പെട്ടു. മുന്നണി ധാരണപ്രകാരം മുസ്ലിം ലീഗ് അംഗം ബീന കൊച്ചുബാവ രാജിവെച്ച ഒഴിവിലേക്കാണ് ബുധനാഴ്ച രാവിലെ നഗരസഭയിൽ െതരഞ്ഞടുപ്പ് നടന്നത്. യു.ഡി.എഫ് സ്ഥാനാർഥിയായ സി. ജ്യോതിമോൾക്ക് 25 വോട്ട് ലഭിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി ചാത്തനാട് കൗൺസിലർ റമീഷത്തിന് 19 േവാട്ട് ലഭിച്ചു. ബി.ജെ.പിയും പി.ഡി.പിയും വോട്ട് ബഹിഷ്കരിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി റമീഷത്ത് വോട്ട് അസാധുവായതും യു.ഡി.എഫിനെ പിന്തുണച്ച സ്വതന്ത്രനായ ജോസ് ചെല്ലപ്പൻ എൽ.ഡി.എഫിന് വോട്ട് ചെയ്തതും ശ്രദ്ധേയമായി. തിരക്കിനിെട റമീഷത്ത് ബാലറ്റിൽ ഒപ്പുവെക്കാൻ മറന്നതാണ് അസാധുവാകാൻ കാരണം. സബ്കലക്ടർ വി.ആർ. കൃഷ്ണതേജയായിരുന്നു വരണാധികാരി.
Show Full Article
TAGS:LOCAL NEWS 
Next Story