Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമീൻ പിടിക്കാനും...

മീൻ പിടിക്കാനും വിനോദസഞ്ചാരത്തിനും സോളാർ ബോട്ട്​

text_fields
bookmark_border
അരൂർ: കുളവാഴയുടെ ഇതൾപോലെ തോന്നിക്കുന്ന ബോട്ട് ഒച്ചയനക്കമില്ലാതെ കായൽപരപ്പിലൂടെ നീങ്ങുന്നത് കൗതുകം ജനിപ്പിക്കും. സൂര്യപ്രകാശത്തെ ഇന്ധനമാക്കി മീൻ പിടിക്കാനും വിനോദസഞ്ചാരത്തിനുമുള്ള സോളാർ ബോട്ടാണ് വ്യത്യസ്തമാകുന്നത്. മുംബൈ ഐ.ഐ.ടിയിൽനിന്ന് പഠനത്തി​െൻറ ഭാഗമായ േപ്രാജക്ട് ചെയ്യാനെത്തിയ നികേത്, ഉണ്ണി എന്നിവർ ചേർന്ന് രൂപകൽപന ചെയ്ത സോളാർ ബോട്ടി​െൻറ മാതൃക അരൂരിലെ സമുദ്ര ഷിപ്യാർഡ് യാഥാർഥ്യമാക്കുകയായിരുന്നു. കുളവാഴയുടെ ഇലയെ താങ്ങുന്ന ഒറ്റത്തണ്ടുപോലുള്ള മേൽക്കൂരയാണ് ബോട്ടി​െൻറ ഏറ്റവും വലിയ സവിശേഷത. ഒറ്റത്തണ്ടിലെ മേൽക്കൂരയിലാണ് സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്. ജലനൗക യാത്രികർക്ക് ചുറ്റുമുള്ള മുഴുവൻ കാഴ്ചകളും ആസ്വദിക്കാം. എട്ട് മീറ്റർ നീളവും രണ്ടര മീറ്റർ വീതിയുള്ള ബോട്ടിൽ എട്ടുപേർക്ക് സുഖമായി യാത്ര ചെയ്യാം. എട്ട് കി.മീ. വേഗത്തിൽ അഞ്ചുമണിക്കൂർ യാത്ര ചെയ്യാൻ നാലുമണിക്കൂർ വെയിൽ കിട്ടണം. 25 മുതൽ 200 പേർക്കുവരെ സഞ്ചരിക്കാനുള്ള സോളാർ ബോട്ടുകൾ സമുദ്രക്ക് നിർമിക്കാൻ കഴിയുമെന്ന് എം.ഡി ഡോ.എസ്. ജീവൻ പറഞ്ഞു. 18.5 ലക്ഷം മുതൽ അഞ്ചുകോടി വരെ വില വരുന്ന ബോട്ടുകൾക്ക് ആവശ്യക്കാർ എത്തുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
TAGS:LOCAL NEWS 
Next Story