Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആചാരസംരക്ഷണ സമിതി...

ആചാരസംരക്ഷണ സമിതി രൂപവത്​കരിക്കും ^പി.സി. ജോർജ്

text_fields
bookmark_border
ആചാരസംരക്ഷണ സമിതി രൂപവത്കരിക്കും -പി.സി. ജോർജ് ചെങ്ങന്നൂർ: ശബരിമലയിൽ നിലനിൽക്കുന്ന പാരമ്പര്യ ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിന് ക്രിസ്ത്യൻ, മുസ്‌ലിം, ഹിന്ദു വിശ്വാസികളെ ഒരുമിപ്പിച്ച് ആചാര സംരക്ഷണസമിതി രൂപവത്കരിക്കുമെന്ന് പി.സി. ജോർജ് എം.എൽ.എ. വിശ്വാസ സംരക്ഷണത്തിന് ഉറച്ച നിലപാടെടുത്ത ചെങ്ങന്നൂർ മുണ്ടൻകാവ് താഴമൺ മഠത്തിലെ അംഗങ്ങെളയും പന്തളം രാജകുടുംബെത്തയും കണ്ടശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ സമൂഹം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുകയാണ്. മുൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായരും രാജഗോപാലൻ നായരുമാണ് ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഉപദേശം നൽകുന്നത്. ജനങ്ങളുടെ പൊതുവികാരം മനസ്സിലാക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. അദ്ദേഹത്തോടൊപ്പമുള്ളത് സ്തുതിപാഠകരാണ്. ശബരിമല വിഷയത്തിൽ ത​െൻറ പരിപൂർണ പിന്തുണ വിശ്വാസ സമൂഹത്തോടൊപ്പമാണ്. സന്നിധാനത്ത് സമാധാനപരമായി നാമജപം നടത്തിയ രാഹുൽ ഈശ്വറിനെ അറസ്റ്റുചെയ്ത് ടാർപ്പായിൽ പൊതിഞ്ഞ് ട്രാക്ടറിൽ സന്നിധാനത്തുനിന്ന് പമ്പയിലെത്തിച്ചത് പ്രാകൃത നടപടിയാണ്. ദുർഘട വഴിയിലൂടെ കൊണ്ടുവന്നതുകാരണം രാഹുലി​െൻറ നട്ടെല്ലിന് ക്ഷതം സംഭവിച്ചിട്ടുണ്ട്. വിശ്വാസ സമൂഹത്തെ അടിച്ചമർത്താൻ പൊലീസിനൊപ്പം പൊലീസ് വേഷം ധരിച്ച ഡിവൈ.എഫ്.ഐ ഗുണ്ടകെളയും ഉപയോഗിച്ചതായി അദ്ദേഹം ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story