Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരളപുരാണ പാരായണ...

കേരളപുരാണ പാരായണ കലാസംഘടന സംസ്ഥാന സമ്മേളനം

text_fields
bookmark_border
ആലപ്പുഴ: കൃഷ്ണ ദ്വൈപായന കേരളപുരാണ പാരായണ കലാസംഘടനയുടെ 12ാമത് സംസ്ഥാന സമ്മേളനം 27ന് ആലപ്പുഴ പുന്നപ്ര ശ്രീദേവി ഒാഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം നൽകും. ആധ്യാത്മികരംഗത്ത മുതിർന്ന പൗരാണികരെ കെ.സി. വേണുഗോപാൽ എം.പി ആദരിക്കും. ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ വിശിഷ്ടാഥിതിയാവും. സംസ്ഥാന പ്രസിഡൻറ് പള്ളിപ്പാട് അശോകൻ അധ്യക്ഷത വഹിക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന സംഘടന സമ്മേളനത്തിൽ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും റിപ്പോർട്ട് അവതരണവും നടക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് പള്ളിപ്പാട് അശോകൻ, സെക്രട്ടറി ജി. രാധമ്മ, രക്ഷാധികാരി ജി. ഗോപകുമാർ, കമ്മിറ്റി അംഗം സി.എൻ. ചിന്ദാനന്ദൻ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story