Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാളികേരാധിഷ്ഠിത...

നാളികേരാധിഷ്ഠിത മൂല്യവർധിത പരിശീലനം

text_fields
bookmark_border
ആലുവ: നാളികേര വികസന ബോർഡി‍​െൻറ ആലുവ വാഴക്കുളത്ത് പ്രവർത്തിക്കുന്ന സി.ഡി.ബി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നാളികേരാധിഷ്ഠിത മൂല്യവർധിത പരിശീലന പരിപാടികൾ, സംരംഭകത്വ വികസന പരിശീലന പരിപാടി എന്നിവയിൽ പരിശീലനം നൽകുന്നു. കർഷക കൂട്ടായ്മകൾ, കുടുംബശ്രീ യൂനിറ്റുകൾ, സഹകരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, സ്വകാര്യമേഖല സംരംഭകർ എന്നിവർക്കാണ് ഈ മേഖലയിൽ പരിശീലനം നൽകുന്നത്. നവംബർ ഒന്നുമുതൽ മാർച്ച് അവസാനം വരെ വിവിധ ബാച്ചിലായാണ് പരിശീലനം നൽകുന്നതാണ്. സംരംഭകരാകാൻ താൽപര്യമുള്ള വനിത കൂട്ടായ്മകൾക്ക് മുൻഗണന. നാളികേര മൂല്യവർധിത ഉൽപന്നങ്ങളായ കോക്കനട്ട് ചിപ്സ്, ചോക്ലറ്റ്, കുക്കീസ്, സ്ക്വാഷ്, അച്ചാറുകൾ, ബർഫി, ചമ്മന്തിപ്പൊടി, കോക്കനട്ട് ബാൾസ്, കാൻഡി, ജെല്ലി, നീര, നീരയിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ, ടെൻഡർ കോക്കനട്ട് മിനിമൽ പ്രോസസിങ്, വെളിച്ചെണ്ണ, വിർജിൻ വെളിച്ചെണ്ണ, തൂൾത്തേങ്ങ, വിനാഗിരി, ജാം, ലഡു എന്നിവ നിർമിക്കാനും കേടാകാതെ പാക്ക് ചെയ്ത് സൂക്ഷിക്കാനുമുള്ള പരിശീലന പരിപാടിയാണ് നൽകുന്നത്. നാളികേരാധിഷ്ഠിത ഉൽപന്നങ്ങളുടെ രാസ, സൂക്ഷ്മാണു സംബന്ധിച്ച പരിശോധന സൗകര്യം ഇതോടൊപ്പം ലഭ്യമാണ്. പരിശീലനം നേടിയവർക്ക് നാളികേര ടെക്നോളജി മിഷനുകീഴിൽനിന്ന് ധനസഹായം നൽകും. പട്ടിക ജാതി-വർഗ സ്ത്രീസംരംഭകർക്ക് നാളികേര സംസ്കരണ യൂനിറ്റുകൾ സ്ഥാപിക്കുന്നതിന് പദ്ധതി െചലവി‍​െൻറ 33.3 ശതമാനവും മറ്റ് സംരംഭകർക്ക് പദ്ധതി െചലവി‍​െൻറ 25 ശതമാനം വരെയും 50 ലക്ഷത്തിൽ കവിയാത്തതുമായ ധനസഹായം നൽകും. കൂടുതൽ വിവരങ്ങൾക്ക്: www.coconutboard.gov.in.
Show Full Article
TAGS:LOCAL NEWS 
Next Story