Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെരുവുവിളക്കുകൾ...

തെരുവുവിളക്കുകൾ മിഴിതുറന്നില്ല; പറവൂർ നഗരം ഇരുട്ടിൽ

text_fields
bookmark_border
പറവൂർ: നഗരത്തിലെ പ്രധാനവീഥികളിൽ ഉൾെപ്പടെ തെരുവുവിളക്കുകൾ അണഞ്ഞുകിടക്കുന്നു. പ്രളയക്കെടുതിക്കുശേഷം നഗരത്തി ലെ മിക്ക പ്രദേശങ്ങളിലും ഇതാണ് സ്ഥിതി. തെരുവുവിളക്കുകൾ തെളിക്കുന്ന കാര്യത്തിൽ അനങ്ങപ്പാറ നയവും മെല്ലെപ്പോക്ക് സമീപനവുമാണ് കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്നുള്ളതെന്ന ആക്ഷേപം ശക്തമാണ്. പറവൂർ കണ്ണൻകുളങ്ങര മുതൽ തെക്കേ നാലുവഴി വെരയും ഫോർട്ട്റോഡ്, ടി.ബി റോഡ്, വെളുത്താട്ട് റോഡ്, കടവത്ത് റോഡ്, പ്രഭൂസ് റോഡ്, ഞാറക്കാട്ട് റോഡ്, പൂശാരിപ്പടി-വട്ടയത്ത് കാവ് റോഡ്, സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം തുടങ്ങിയ സ്ഥലങ്ങളിലെല്ലാംതന്നെ തെരുവുവിളക്കുകൾ അണഞ്ഞുകിടക്കുകയാണ്. മഴക്കാലമായതിനാൽ നഗരവാസികൾക്കും മറ്റുയാത്രക്കാർക്കും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ്. ഇരുട്ടിൽതപ്പിയാണ് കാൽനടക്കാർ ഉൾെപ്പടെയുള്ളവർ സഞ്ചരിക്കുന്നത്. സ്ത്രീകൾക്കും മറ്റും തെരുവുവിളക്കുകകൾ തെളിയാത്തതിനാൽ പ്രയാസം ഉണ്ടാക്കിയിട്ടുണ്ട്. തെരുവുവിളക്കുകൾ തുടർച്ചയായി തകരാറിലാവുന്നതിലും തെളിക്കാത്തതിലും പ്രതിഷേധിച്ച് നഗരസഭ പ്രതിപക്ഷ കൗൺസിലർമാർ കഴിഞ്ഞദിവസം കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയ അവസ്ഥവരെ ഉണ്ടായി. നഗരസഭ രജിസ്റ്ററിൽ പരാതി എഴുതിെവച്ചാലും പരിഹാരമില്ലാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷം ആരോപിക്കുകയും ചെയ്തു. ഈ വർഷം മുതൽ ഇലക്ട്രിക്കൽ സാമഗ്രികൾ ഉൾെപ്പടെയുള്ള തെരുവുവിളക്ക് മെയിൻറനൻസ് കരാർ നൽകിയെങ്കിലും ഫലമില്ലാത്ത അവസ്ഥയാണെന്നും പ്രതിപക്ഷം കൗൺസിലിൽ പറഞ്ഞിരുന്നു. തെരുവുവിളക്കുകൾ തുടർച്ചയായി തെളിക്കാത്തത് സംബന്ധിച്ച് പ്രതിപക്ഷ ആരോപണങ്ങൾക്ക് നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് വ്യക്തമായ മറുപടി നൽകുകയും ചെയ്തു. തെരുവുവിളക്കുകൾ തെളിക്കുന്ന കാര്യത്തിൽ അനങ്ങാപ്പാറ നയവും മെല്ലെപ്പോക്ക് സമീപനവുമാണ് കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്നുള്ളതെന്ന് അദ്ദേഹം ആക്ഷേപം ഉന്നയിക്കുകയും ചെയ്തു. നഗരത്തിലെ വഴിവിളക്കുകൾ തെളിക്കാനും അണക്കാനും ഓട്ടോമാറ്റിക് സംവിധാനമായ ടൈമർ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഇത് പ്രളയക്കെടുതിക്കുശേഷം തകരാറിലായിരിക്കുകയാണ്. തെരുവുവിളക്കുകൾ തെളിയാത്തത് സംബന്ധിച്ച് നഗരസഭ ചെയർമാന് നിരവധി പരാതി ലഭിച്ചിരുന്നു. അടിയന്തര നടപടി സ്വീകരിക്കാൻ കെ.എസ്.ഇ.ബിയോട് അദ്ദേഹം ആവശ്യപ്പെെട്ടങ്കിലും അഴകൊഴമ്പൻ സമീപനമാണ് ഇവർ സ്വീകരിക്കുന്നത്. അതിനാൽ കെ.എസ്.ഇ.ബി അധികൃതരുടെ യോഗം ഈ മാസം 31നകം വിളിച്ചുചേർക്കുന്നതിന് കൗൺസിൽ യോഗം തീരുമാനിച്ചു. ഇതിന് പ്രത്യേകം കത്തും കെ.എസ്.ഇ.ബിക്ക് നൽകിയതായി അദ്ദേഹം അറിയിച്ചു. വീരജവാന് ആദരാഞ്ജലി പറവൂർ: രാജ്യസേവനത്തിനിെട ഭീകരവാദികളുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ബി.എസ്.എഫ് ജവാൻ ജഗദീഷ് കുമാറി​െൻറ വീരസ്മരണ പുതുക്കി. ഗവ. ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ബി.എസ്.എഫ് കോൺസ്റ്റബിൾ ബി. കതിരേഷ് അനുസ്മരണപ്രഭാഷണം നടത്തി. ജഗദീഷ് കുമാറി​െൻറ മാതാവ് എം.ബി. സ്നേഹലതയെ കസ്റ്റംസ് കാഡറ്റുകളും ജെ.ആർ.സി അംഗങ്ങളും അഭിവാദ്യം ചെയ്തു. പ്രധാനാധ്യാപിക സൈന, എം.ബി. സ്യമന്തഭദ്രൻ, മേരി പാപ്പച്ചൻ, സിന്ധ്യ മരിയ ഡിസിൽവ എന്നിവർ സംസാരിച്ചു. ജഗദീഷ് കുമാറി​െൻറ കുടുംബാംഗങ്ങളും വിദ്യാർഥികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story