Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയപാതയോരത്ത്​...

ദേശീയപാതയോരത്ത്​ കൊയ്യാൻ പാകമായി ​കതിർമണികൾ

text_fields
bookmark_border
അരൂർ: ദേശീയപാതയോരത്തെ 'നെൽകൃഷി' വഴിയാത്രികർക്ക് കൗതുകമായി. ലോറി മറിഞ്ഞപ്പോൾ തൂകിയ നെന്മണികൾ കിളിർത്ത് കൊയ്ത്തിന് പാകമാകുകയായിരുന്നുവെന്നത് കൗതുകം ഇരട്ടിപ്പിക്കുന്നു. അരൂർ ഗവ. ആശുപത്രിക്ക് മുന്നിൽ ലോറിയിൽനിന്ന് ചോർന്നതാണ് നെന്മണികൾ. കഴിഞ്ഞ മഴയിൽ കിളിർത്ത് വിളവെടുക്കാൻ പാകമായി നിൽക്കുന്ന ഹരിതാഭമായ കാഴ്ച കണ്ണിന് ആനന്ദം പകരുന്നതാണ്. അരൂരിൽ ഏക്കർകണക്കിന് നെൽപാടങ്ങൾ കതിരുകാണാ നിലങ്ങളായിട്ട് നാളുകൾ ഏറെയായിരിക്കുേമ്പാഴാണ് ഇൗ കാഴ്ചയെന്നത് ഏവരിലും സന്തോഷം നൽകുന്നു. കാർഷിക വിസ്തൃതി 2000 ഏക്കറോളം ആയിരുന്നു. ഇതിൽ മുക്കാൽഭാഗവും നെൽവയലുകളായിരുന്നു. നാടി​െൻറ ഭക്ഷ്യസുരക്ഷയെ സമ്പന്നമാക്കിയിരുന്ന പൊക്കാളി കൃഷിയിടങ്ങൾ നഗരവത്കരണം വന്നതോടെ അപ്രത്യക്ഷമായി. അമിതലാഭം പ്രതീക്ഷിച്ച് മത്സ്യകൃഷിയിൽ മാത്രമായി ശ്രദ്ധ. ബാക്കിയുള്ള നെൽവയലുകൾ കാടുകയറിയനിലയിലും. എന്നാൽ, ഇവിടെ ഈ വഴിയോരത്ത് ആരുെടയും സംരക്ഷണയില്ലാതെ വിളഞ്ഞുവിരിയുന്ന നെൽവിത്തുകൾ നൽകുന്ന പാഠം ചെറുതല്ലെന്ന് കർഷകർ തിരിച്ചറിയുന്നു. ഇത് ഏതുവിഭാഗത്തിൽപെടുമെന്നുപോലും ആർക്കുമറിയില്ല. പ്രളയെത്തയും അവഗണിച്ച് വിളഞ്ഞ നെല്ല് കൊയ്യുന്നത് ആരായിരിക്കണമെന്ന ചർച്ച പൊടിപൊടിക്കുകയാണ്. അതുവരെ ഇൗ നെൽകൃഷി യാത്രികർക്ക് വിസ്മയമൊരുക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story