Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനധികൃത ബോർഡുകൾ:...

അനധികൃത ബോർഡുകൾ: ഉത്തരവാദിത്തം തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും ജീവനക്കാർക്കുമെന്ന്​ ഹൈകോടതി

text_fields
bookmark_border
-B കൊച്ചി: പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡുകളും പരസ്യബോര്‍ഡുകളും കൊടിതോരണങ്ങളും നീക്കാത്തതി​െൻറ ഉത്തരവാദിത്തം തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും ഫീല്‍ഡ് ജീവനക്കാർക്കുമായിരിക്കുമെന്ന് ഹൈകോടതി. ഇൗ മാസം 30നകം അനധികൃത ബോർഡുകൾ നീക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. നീക്കംചെയ്യാത്തപക്ഷം ഇൗ ഉദ്യോഗസ്ഥരിൽനിന്ന് ബോര്‍ഡ് എടുത്തുമാറ്റാനുള്ള ചെലവും ഫീസിനത്തിൽ ലഭിക്കേണ്ടിയിരുന്ന തുകയും പിഴയും ഈടാക്കണമെന്നും ഇവര്‍ക്കെതിരെ മറ്റു നിയമനടപടികള്‍ സ്വീകരിക്കണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഇൗ മാസം 30ന് ശേഷം സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്കെതിരെ നടപടി സ്വീകരിക്കാതിരുന്നാലും ഇൗ ഉദ്യോഗസ്ഥർതന്നെയാകും ഉത്തരവാദികളെന്നും കോടതി വ്യക്തമാക്കി. ആലപ്പുഴ ജില്ലയിലെ സ​െൻറ് സ്റ്റീഫന്‍സ് മലങ്കര കത്തോലിക്ക ചര്‍ച്ചിന് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ എടുത്തുമാറ്റാത്ത അധികൃതരുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിക്കുന്നത്. പാതയോരങ്ങളിലെ നിയമവിരുദ്ധ ബോര്‍ഡുകള്‍ സംബന്ധിച്ച് റോഡ് സുരക്ഷ നിയമത്തില്‍ പറയുന്ന കാര്യങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ല കലക്ടര്‍മാര്‍ക്കും ജില്ല പൊലീസ് സൂപ്രണ്ടുമാര്‍ക്കും തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കണമെന്ന് ഉത്തരവിൽ പറയുന്നു. രാഷ്ട്രീയ പാർട്ടികളടക്കം അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നവർക്ക് ഉത്തരവ് ബാധകമാണ്. പൊതുജനങ്ങള്‍ക്കുള്ള പരാതി സര്‍ക്കാര്‍ നിയമിച്ച നോഡല്‍ ഓഫിസര്‍മാര്‍ക്ക് നല്‍കാവുന്നതാണ്. ചൊവ്വാഴ്ച കേസ് പരിഗണിക്കുന്നതിനിടെ സര്‍ക്കാറിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. നിയമവിരുദ്ധമായി സ്ഥാപിച്ച ബോര്‍ഡുകള്‍ എടുത്തുമാറ്റുന്നത് സംബന്ധിച്ച സര്‍ക്കാര്‍ നീക്കങ്ങളില്‍ വേണ്ടത്ര ആത്മാർഥതയില്ലെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. ഫ്ലക്‌സ് വ്യവസായം, തൊഴിലാളികള്‍ എന്നിവരെകൂടി പരിഗണിക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ തടസ്സങ്ങളെല്ലാം സര്‍ക്കാര്‍ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോടതി പറഞ്ഞു. കേസില്‍ കക്ഷി ചേര്‍ത്തിരുന്ന കണ്ണൂര്‍, തൃശൂര്‍, കോഴിക്കോട് കോര്‍പറേഷനുകള്‍ സത്യവാങ്മൂലം നല്‍കി. എടുത്തുമാറ്റിയ ബോര്‍ഡുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഈ സത്യവാങ്മൂലങ്ങളിലുണ്ട്. കൊല്ലം കോര്‍പറേഷനുവേണ്ടി അഭിഭാഷകന്‍ ഹാജരാവുകയോ സത്യവാങ്മൂലം നല്‍കുകയോ ചെയ്തില്ല. അതിനാല്‍ അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ കൊല്ലം കോര്‍പറേഷന്‍ സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. -B
Show Full Article
TAGS:LOCAL NEWS 
Next Story