Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഐ.എ.വൈ ഭവന...

ഐ.എ.വൈ ഭവന നിര്‍മാണപദ്ധതി: കുടിശ്ശിക വിതരണം ആരംഭിച്ചു

text_fields
bookmark_border
ഐ.എ.വൈ ഭവന നിര്‍മാണപദ്ധതി: കുടിശ്ശിക വിതരണം ആരംഭിച്ചു
cancel
മൂവാറ്റുപുഴ: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ ഐ.എ.വൈ ഭവന നിര്‍മാണപദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള കുടിശ്ശിക തുക വിതരണം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ഐ.എ.വൈ ഭവന നിര്‍മാണ ഗുണഭോക്തൃ സംഗമവും കുടിശ്ശിക തുക വിതരണവും എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസി ജോളി വട്ടക്കുഴി അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡൻറ് പായിപ്ര കൃഷ്ണന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഒ.പി. ബേബി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ടി.എം. ഹാരിസ്, മേരി ബേബി, ബാബു ഐസക്, ഒ.സി. ഏലിയാസ്, പഞ്ചായത്ത് പ്രസിഡൻറുമാരായ വള്ളമറ്റം കുഞ്ഞ്, ലീല ബാബു, ലത ശിവന്‍, ആലീസ് കെ. ഏലിയാസ്, ജില്ല ദാരിദ്ര ലഘൂകരണ വിഭാഗം േപ്രാജക്ട് ഡയറക്ടര്‍ കെ.ജി. തിലകന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.എസ്. സഹിത, ജോയൻറ് ബി.ഡി.ഒ പി.വി. ബേബി എന്നിവര്‍ സംസാരിച്ചു. ഐ.എ.വൈ ഭവനപദ്ധതി പ്രകാരം വീട് നിര്‍മാണം പൂര്‍ത്തിയാക്കിയ മൂവാറ്റുപുഴ ബ്ലോക്കിലെ 122കുടുംബത്തിന് സര്‍ക്കാര്‍ വിഹിതമായ 16.45 ലക്ഷം രൂപയാണ് നല്‍കാനുള്ളത്. ഈ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നമാസം മുമ്പ് എല്‍ദോ എബ്രഹാം എം.എല്‍.എ, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസി ജോളി, ആവോലി പഞ്ചായത്ത് പ്രസിഡൻറ് ജോര്‍ഡി എന്‍. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി കെ.ടി. ജലീലിന് നിവേദനം നല്‍കിയിരുന്നു. കുടിശ്ശിക തുക ഉടന്‍ അനുവദിക്കുമെന്ന് മന്ത്രി അന്ന് ഉറപ്പുനല്‍കിയിരുന്നു. ഇന്ദിര ആവാസ് യോജന പദ്ധതിപ്രകാരം 2011-12 മുതല്‍ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഭവന നിര്‍മാണം പൂര്‍ത്തിയാക്കിയവര്‍ക്ക് നൽകാനുള്ള സര്‍ക്കാര്‍ ധനസഹായമാണ് ലഭ്യമാകുന്നത്. മൂവാറ്റുപുഴ ബ്ലോക്കില്‍ ഭവന നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 50,000 രൂപ ഗുണഭോക്താക്കള്‍ക്ക് ലഭിക്കാതെ ദുരിത മനുഭവിക്കുകയായിരുന്നു. ജില്ലയില്‍ ഈ സാമ്പത്തികവര്‍ഷത്തില്‍ നാലായിരത്തോളം വീടുകളാണ് പൂര്‍ത്തിയായത്. പദ്ധതിപ്രകാരം ജില്ലയില്‍ 82 ശതമാനം വീടുകളുടെ നിർമാണവും പൂര്‍ത്തിയാക്കിയിരുന്നു. മറ്റ് ബ്ലോക്കിലെല്ലാം വീട് നിര്‍മാണം പൂര്‍ത്തിയാക്കിയവര്‍ക്കെല്ലാം പണം ലഭ്യമായപ്പോള്‍ മൂവാറ്റുപുഴ ബ്ലോക്കിലെ കുടുംബങ്ങള്‍ക്ക് പണം ലഭിച്ചിരുന്നില്ല. നിര്‍മാണം പൂര്‍ത്തിയാക്കി ഗ്രാമസേവകന്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും പണം ലഭിക്കാത്തത് കുടുംബങ്ങളെ ദുരിതത്തിലാക്കിയിരുന്നു. ഇന്ദിര ആവാസ് യോജനപദ്ധതി പ്രകാരം രണ്ടുലക്ഷം രൂപയാണ് ഗുണഭോക്താവിന് വീട് നിര്‍മിക്കാന്‍ ലഭിക്കുന്നത്. എന്നാല്‍, മൂവാറ്റുപുഴ ബ്ലോക്കിലെ കുടുംബങ്ങള്‍ക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം ലഭിച്ചിരുന്നില്ല. പലരും കടം വാങ്ങിയും മറ്റുമാണ് വീട് നിർമാണം പൂര്‍ത്തിയാക്കിയത്. രണ്ട് വര്‍ഷത്തോളമായി പണത്തിന് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങി അലയുകയാണിവര്‍. ഇവരുടെ ദുരിതത്തിന് അറുതി വരുത്തുന്നതിന് അടിയന്തരമായി പണം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ഗുണഭോക്താക്കളും എല്‍ദോ എബ്രഹാം എം.എല്‍.എെയ സമീപിച്ചതോടെയാണ് വിഷയത്തില്‍ എം.എല്‍.എയുടെ അടിയന്തര ഇടപെടലുണ്ടായത്.
Show Full Article
TAGS:LOCAL NEWS 
Next Story