Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂവാറ്റുപുഴ നഗരവികസനം: ...

മൂവാറ്റുപുഴ നഗരവികസനം: കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന നടപടി വൻചടങ്ങാക്കുന്നത് വികസനമുരടിപ്പ് മറച്ചുവെക്കാൻ -ജോസഫ് വാഴക്കൻ

text_fields
bookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരവികസനത്തി​െൻറ ഭാഗമായി കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന നടപടി വൻചടങ്ങാക്കി മാറ്റാൻ ഒരുങ്ങുന്നത് രണ്ടര വർഷത്തെ വികസനമുരടിപ്പ് മറച്ചുെവക്കുന്നതിനാെണന്ന് മുൻ എം.എൽ.എ ജോസഫ് വാഴക്കൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളെ കബളിപ്പിക്കുന്നതിനുവേണ്ടിയാണ് ഉദ്ഘാടന മാമാങ്കം നടത്താനൊരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ നഗര വികസനത്തിന് നേരേത്ത യു.ഡി.എഫ്. സർക്കാർ അനുവദിച്ച 15.5 കോടി രൂപമാത്രമാണ് ലഭിച്ചിട്ടുള്ളത്. റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിനും സ്ഥലമുടമകൾക്ക് നഷ്്ടപരിഹാരം നൽകുന്നതിനും മുൻ സർക്കാർ സ്വീകരിച്ച നടപടി മാത്രമാണ് മുന്നോട്ടുപോയിട്ടുള്ളത്. സ്ഥലം ഏറ്റെടുത്ത പകുതി പേർക്ക് മാത്രമാണ് പണം നൽകിയിട്ടുള്ളു. ബാക്കിയുള്ളവർക്ക് പണം നൽകാനും, റോഡ്നിർമാണത്തിനുമടക്കം പണം അനുവദിക്കാത്ത സാഹചര്യത്തിൽ പൊളിക്കൽ നടപടി മാമാങ്കമാക്കുന്നത് രാഷ്്ട്രീയ മുതലെടുപ്പ് മാത്രമാെണന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ ബുധനാഴ്ച നടക്കുന്ന ഉദ്ഘാടനച്ചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിക്കുമെന്നും വാഴക്കൻ പറഞ്ഞു. എൽ.ഡി.എഫ് ഭരണം രണ്ടര വർഷം പിന്നിടുമ്പോൾ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിന് വികസന മുരടിപ്പ് മാത്രമാണ് സമ്മാനിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടര വർഷത്തിനിടെ പുതിയ പദ്ധതികളൊന്നും കൊണ്ടുവന്നിട്ടിെല്ലന്നും അദ്ദേഹം ആരോപിച്ചു. വികസനമുരടിപ്പിനെതിരെ യു.ഡി.എഫ് നേതൃത്വത്തിൽ 26ന് വൈകീട്ട് നാലിന് പ്രതിഷേധ മാർച്ചും പൊതുസമ്മേളനവും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കെ.എം. സലിം പറഞ്ഞു. കൺവീനർ കെ.എം. അബ്്ദുൽ മജീദ്, കെ.പി.സി.സി അംഗം എ.മുഹമ്മദ് ബഷീർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പി.എസ്. സലിംഹാജി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story