Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാളികേരാധിഷ്​ഠിത...

നാളികേരാധിഷ്​ഠിത മൂല്യവർധിത പരിശീലന പരിപാടി

text_fields
bookmark_border
കൊച്ചി: നാളികേര വികസന ബോർഡി​െൻറ ആലുവ വാഴക്കുളം സി.ഡി.ബി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ കൾ, സംരംഭകത്വ വികസന പരിശീലന പരിപാടി എന്നിവയിൽ പരിശീലനം നൽകുന്നു. താൽപര്യമുള്ള കർഷക കൂട്ടായ്മകൾ, കുടുംബശ്രീ യൂനിറ്റുകൾ, സഹകരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, സ്വകാര്യ മേഖല സംരംഭകർ എന്നിവർക്ക് നവംബർ ഒന്നു മുതൽ മാർച്ച് അവസാനം വരെ വിവിധ ബാച്ചുകളിലായാണ് പരിശീലനം. നാളികേര മൂല്യവർധിത ഉൽപന്നങ്ങളായ കോക്കനട്ട് ചിപ്സ്, ചോക്ലേറ്റ്, കുക്കീസ്, സ്ക്വാഷ്, അച്ചാറുകൾ, ബർഫി, ചമ്മന്തിപ്പൊടി, കോക്കനട്ട് ബോൾസ്, കാൻഡി, ജെല്ലി, നീര, നീരയിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ, ടെൻഡർ കോക്കനട്ട് മിനിമൽ പ്രോസസിങ്, വെളിച്ചെണ്ണ, വെർജിൻ വെളിച്ചെണ്ണ, തൂൾതേങ്ങ, വിനാഗിരി, ജാം, ലഡു എന്നിവ നിർമിക്കാനും കേടാകാതെ പാക്ക് ചെയ്ത് സൂക്ഷിക്കുന്നതിലും പരിശീലനം നൽകും. നാളികേരാധിഷ്ഠിത ഉൽപന്നങ്ങളുടെ രാസ, സൂക്ഷ്മാണു പരിശോധന സൗകര്യം ഇതോടൊപ്പം ലഭ്യമാണ്. പരിശീലനം നേടിയവർക്ക് നാളികേര ടെക്നോളജി മിഷനുകീഴിൽനിന്ന് ധനസഹായം നൽകും. പട്ടികജാതി-വർഗ സ്ത്രീ സംരംഭകർക്ക് നാളികേര സംസ്കരണ യൂനിറ്റുകൾ സ്ഥാപിക്കുന്നതിന് പദ്ധതി ചെലവി​െൻറ 33.3 ശതമാനവും മറ്റ് സംരംഭകർക്ക് പദ്ധതി ചെലവി​െൻറ 25 ശതമാനം വരെയും 50 ലക്ഷത്തിൽ കവിയാത്തതുമായ ധനസഹായം നൽകും. കൂടുതൽ വിവരങ്ങൾക്ക് www.coconutboard.gov.in.
Show Full Article
TAGS:LOCAL NEWS 
Next Story