Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആശയങ്ങളുടെ മികവല്ല,...

ആശയങ്ങളുടെ മികവല്ല, എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്നതാണ് പ്രധാനം -സ്​റ്റാര്‍ട്ടപ് സമ്മേളനം

text_fields
bookmark_border
കൊച്ചി: ആശയങ്ങള്‍ മികച്ചതായതുകൊണ്ട് മാത്രം കാര്യമില്ലെന്നും അവ എങ്ങനെ നടപ്പാക്കുന്നുവെന്നതിലാണ് സ്റ്റാര്‍ട്ടപ്പുകളുടെ വിജയമെന്നും കേരള സ്റ്റാര്‍ട്ടപ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച വിദഗ്ധോപദേശക സമ്മേളനം അഭിപ്രായപ്പെട്ടു. നിലവിലെ ജോലി ഉപേക്ഷിച്ച് സ്റ്റാര്‍ട്ടപ് മേഖലയിലേക്ക് കടക്കാനാഗ്രഹിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യബോധം പകര്‍ന്നുകൊടുക്കാനായി 'സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നിര്‍ണായക വിജയഘടകങ്ങള്‍' വിഷയത്തില്‍ നടത്തിയ മാര്‍ഗനിര്‍ദേശക സമ്മേളനത്തില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ ഡോ. സജി ഗോപിനാഥ്, ഗോഡ്സ് ഓണ്‍ ഫുഡ് സൊലൂഷന്‍സ് സി.ഇ.ഒയും സ്ഥാപകനുമായ ജയിംസ് ജോസഫ്, മ​െൻറര്‍ ഗുരു പ്രഫഷനല്‍ സര്‍വിസസ് ഡയറക്ടര്‍ എസ്.ആര്‍. നായര്‍, കെ.പി.എം.ജി ഡയറക്ടര്‍ ആനന്ദ് ശര്‍മ, കോഴിക്കോട് ഐ.ഐ.എമ്മിലെ അധ്യാപകന്‍ രാജേഷ് ഉപാധ്യായുള്ള, എസ്.എസ് കണ്‍സല്‍ട്ടിങ് സി.ഇ.ഒ ശൈലന്‍ സുഗുണന്‍ എന്നിവർ പെങ്കടുത്തു. സ്റ്റാര്‍ട്ടപ് സംരംഭകര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും വിദഗ്ധര്‍ മറുപടി നല്‍കി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെ.എസ്.യു.എമ്മി​െൻറ https://startupmission.kerala.gov.in/register എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഭാവിയിലെ എല്ലാ പരിപാടികളെക്കുറിച്ചും മനസ്സിലാക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story