Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാതൃസംഗമവും മാഗസിൻ...

മാതൃസംഗമവും മാഗസിൻ പ്രകാശനവും

text_fields
bookmark_border
കാലടി: ശ്രീഭൂതപുരം ഹിദായത്തുൽ ഇസ്ലാം മദ്റസ പി.ടി.എ സംഘടിപ്പിച്ച മാതൃസംഗമം ഉദ്ഘാടനവും കുട്ടികളുടെ മാഗസിൻ പ്രകാശനവും കൊച്ചി മേയർ സൗമിനി ജയിൻ നിർവഹിച്ചു. ഭൗതിക, ആത്മീയ വിദ്യാഭ്യാസത്തിലൂടെ മാത്രമേ വിദ്യാർഥിയുടെ വളർച്ച പൂർണമാകൂവെന്ന് അവർ പറഞ്ഞു. അയൽവാസി വിശന്നിരിക്കുമ്പോൾ വയറ് നിറയെ ഉണ്ണുന്നവൻ എന്നിൽ പെട്ടവനല്ല എന്ന നബിവചനം പഠിക്കുന്ന കുട്ടിക്ക് സമൂഹത്തിലെ അവശരെ കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ലെന്നും മേയർ പറഞ്ഞു. പി.ടി.എ പ്രസിഡൻറ് പി.എസ്. ഷാനവാസ് അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി എൻ.ഇ. ജലാൽ, പ്രധാനാധ്യാപകൻ എം.കെ. ശാക്കിർ, അബ്ബാസ് സ്വലാഹി, അയ്യൂബ് എടവനക്കാട്, സജാദ് ഫാറൂഖി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story