Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബ്ലസി സ്വർണം കൊയ്തത്...

ബ്ലസി സ്വർണം കൊയ്തത് മുത്തശ്ശിയുടെ വിയോഗ വാർത്ത അറിയാതെ

text_fields
bookmark_border
കോതമംഗലം: . മാതിരപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ബ്ലസി ദേവസിക്കാണ് ആഹ്ലാദ നിമിഷങ്ങളെ കണ്ണീരണിയിച്ചത്. ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ സ്വർണനേട്ടം കൈവരിച്ച് പിറ്റിൽനിന്ന് ഇറങ്ങവെയാണ് ബ്ലസിയെ വീട്ടിലേക്ക് കൂട്ടാൻ പിതാവും മറ്റുബന്ധുക്കളും എത്തിയത്. മുത്തശ്ശിക്ക് സുഖമില്ലെന്ന് മാത്രമെ ബ്ലസിയെ അറിയിച്ചിരുന്നത്. കണ്ണൂർ ഇരുട്ടി വടക്കേക്കര ദേവസി-ജയിനമ്മ ദമ്പതികളുടെ മകളാണ് ബ്ലസി. തിങ്കളാഴ്ച വൈകീട്ടാണ് ബ്ലസിയുടെ മാതാവ് ജയിനമ്മയുടെ അമ്മ ഏലിയാമ്മ മരിച്ചത്. മത്സര ഇനം പൂർത്തിയാകാത്തതിനാൽ മരണവിവരം ബ്ലസിയെ അറിയിക്കേെണ്ടന്ന് വീട്ടുകാർ സ്കൂൾ അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. ബ്ലസിയുടെ മാതാവ് ഇസ്രായേലിൽ നഴ്സായതിനാൽ ബ്ലസി കുട്ടിക്കാലം ഏറെ െചലവഴിച്ചിരുന്നത് മുത്തശ്ശിയുടെ അടുത്തായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ ബ്ലസിയുടെ മത്സര റിസൽറ്റ് പ്രഖ്യാപിച്ചപ്പോഴേക്കും കൂട്ടിക്കൊണ്ടുപോകാൻ പിതാവും ബന്ധുക്കളും മത്സരവേദിയായ കോതമംഗലം എം.എ കോളജിൽ എത്തിയിരുന്നു. അഞ്ച് വർഷം മുമ്പാണ് മാതിരപ്പിള്ളി സ്കൂളിൽ ബ്ലസി എത്തിയത്. ഇപ്പോൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. കായികനേട്ടങ്ങൾക്കൊപ്പം പഠനത്തിലും ഒന്നാമതാണ് ബ്ലസി. എസ്.എസ് എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടിയാണ് വിജയിച്ചത്. ഇക്കുറി റവന്യൂ മീറ്റിൽ ഹാമർ ത്രോയിൽ വെള്ളി മെഡലും കരസ്ഥമാക്കിയിരുന്നു. സൗത്ത് സോൺ നാഷനൽ ജൂനിയർ മീറ്റിലെ കേരള ടീം അംഗമാണ്. ഇക്കുറി സംസ്ഥാന സ്കൂൾ കായികമേളയിലെ സ്വർണപ്രതീക്ഷയിലാണ് ബ്ലസി ദേവസി.
Show Full Article
TAGS:LOCAL NEWS 
Next Story