Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.എസ്.എന്‍.എല്‍ ഓഫിസ് ...

ബി.എസ്.എന്‍.എല്‍ ഓഫിസ് മാര്‍ച്ച്

text_fields
bookmark_border
മൂവാറ്റുപുഴ: മതവികാരം വ്രണപ്പെടുത്തുകയും ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കാന്‍ ശബരിമലയിലെത്തിയ ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹ്ന ഫാത്തിമയെ സർവിസില്‍നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മൂവാറ്റുപുഴ മുനിസിപ്പല്‍ സമിതിയുടെ നേതൃത്വത്തില്‍ ബി.എസ്.എന്‍.എല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. രാവിലെ വെള്ളൂര്‍ക്കുന്നത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് നഗരംചുറ്റി ബി.എസ്.എന്‍.എല്‍ ഓഫിസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി എം.എന്‍. മധു ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ സമിതി പ്രസിഡൻറ് ടി.കെ. രാജന്‍, സെക്രട്ടറി കെ.കെ. രമണന്‍, മണ്ഡലം പ്രസിഡൻറ് എ.എസ്. വിജുമോന്‍, നേതാക്കളായ ഇ.കെ. നന്ദനന്‍, സെബാസ്്റ്റ്യന്‍ മാത്യു, ടി. ചന്ദ്രന്‍, കൗണ്‍സിലര്‍ പി. പ്രേംചന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story