Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡി-ലിറ്റ് ബിരുദം നൽകി...

ഡി-ലിറ്റ് ബിരുദം നൽകി ആദരിച്ചു

text_fields
bookmark_border
ഡി-ലിറ്റ് ബിരുദം നൽകി ആദരിച്ചു
cancel
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കഥകളി കലാകാരൻ കലാമണ്ഡലം ഗോപി, സാഹിത്യകാരനും നിരൂപകനുമായ പ്രഫ. എം.കെ. സാനു, സംസ്കൃത പണ്ഡിതനും നിരൂപകനുമായ പ്രഫ. എൻ.വി.പി. ഉണിത്തിരി എന്നിവരെ . ഇന്നലെ രാവിലെ സർവകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗവർണറും ചാൻസലറുമായ ജസ്റ്റിസ് പി. സദാശിവം ബിരുദദാനം നിർവഹിച്ചു. ഡി.ലിറ്റ് നൽകി ആദരിക്കുന്ന മൂന്ന് പേരും കേരളത്തി​െൻറ സാഹിത്യ സാംസ്കാരിക രംഗങ്ങളെ സമ്പന്നമാക്കിയവരാണ്. ഇതിലൂടെ പ്രതിഫലിക്കുന്നത് സംസ്കൃതത്തി​െൻറ പ്രചുര പ്രചാരണം സ്ഥാപിത ദൗത്യമാക്കിയ സർവകലാശാലയുടെ പ്രതിബദ്ധതയാണ്. ഇവർക്ക് ബിരുദ സമർപ്പണം നടത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഗവർണർ പറഞ്ഞു. വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് അധ്യക്ഷത വഹിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സർവകലാശാല േപ്രാ-ചാൻസലറുമായ ഡോ. കെ.ടി. ജലീൽ, േപ്രാ-വൈസ് ചാൻസലർ ഡോ. കെ.എസ്. രവികുമാർ, രജിസ്ട്രാർ ഡോ. ടി.പി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. പ്രഫ. കെ.പി. നാരായണ പിഷാരോടി, പ്രഫ. എം.എച്ച്. ശാസ്ത്രികൾ, നടൻ മോഹൻലാൽ, റസൂൽ പൂക്കുട്ടി, പ്രഫ. ആർ. വാസുദേവൻ പോറ്റി, പ്രഫ. വെങ്കടരാജ ശർമ എന്നിവർക്കാണ് സർവകലാശാല മുമ്പ് ഡി. ലിറ്റ് നൽകിയിട്ടുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story