Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുഴിക്കാട്-വരിക്കോലി...

കുഴിക്കാട്-വരിക്കോലി റോഡി​െൻറ ശോച്യാവസ്ഥ; കോൺഗ്രസ് റോഡ് ഉപരോധിച്ചു

text_fields
bookmark_border
കുഴിക്കാട്-വരിക്കോലി റോഡി​െൻറ ശോച്യാവസ്ഥ; കോൺഗ്രസ് റോഡ് ഉപരോധിച്ചു
cancel
പള്ളിക്കര: അമ്പലമുകൾ കുഴിക്കാട്-വരിക്കോലി റോഡി​െൻറ ശോച്യാവസ്ഥ പരിഹരിച്ച് ബി.എം ബി.സി നിലവാരത്തിൽ ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അമ്പലമേട്, പുത്തൻകുരിശ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ റോഡ്‌ ഉപരോധിച്ചു. വരിക്കോലിയിൽ ജില്ല പഞ്ചായത്ത് അംഗം സി.കെ. അയ്യപ്പൻകുട്ടി മാർച്ച് ഉദ്ഘാടനം ചെയ്തു. കുഴിക്കാട് കവലയിൽ ഉപരോധസമരം മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ജില്ല സെക്രട്ടറി കെ.പി. തങ്കപ്പൻ, ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ് കെ.വി. തോമസ്, എം.പി. സലിം, അബ്ദുൽ ബഷീർ, വത്സലൻ പിള്ള, പി.കെ. ദിലീപ് കുമാർ, കെ.ജി. നാരായണൻ നായർ, പോൾസൺ പീറ്റർ, സുധീഷ്, സന്തോഷ്, സുജിത്, സാബു തുടങ്ങിയവർ സംസാരിച്ചു. ബി.പി.സി.എൽ കൊച്ചി റിഫൈനറി ടാർ ചെയ്യുന്നതിന് 4.75 കോടി അനുവദിച്ചിട്ട് ഒരുവർഷം ആയിട്ടും റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് എൽ.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി താൽപര്യം കാണിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story