Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right1000 വനിതകള്‍ക്ക്...

1000 വനിതകള്‍ക്ക് മുട്ടക്കോഴി വിതരണം ചെയ്യും ^മന്ത്രി കെ. രാജു

text_fields
bookmark_border
1000 വനിതകള്‍ക്ക് മുട്ടക്കോഴി വിതരണം ചെയ്യും -മന്ത്രി കെ. രാജു പാണാവള്ളി: മാതൃകഗ്രാമം പദ്ധതിയില്‍പെടുത്തി പാണാവള്ളി പഞ്ചായത്തിലെ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ട 1000 വനിതകള്‍ക്ക് 10 മുട്ടക്കോഴിയെ വീതം വിതരണം ചെയ്യുമെന്ന് മൃഗസംരക്ഷണ മന്ത്രി കെ. രാജു. പാണാവള്ളി ഗ്രാമപഞ്ചായത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 15 ലക്ഷം രൂപയാണ് ഇതിനായി പാണാവള്ളി പഞ്ചായത്തിന് അനുവദിക്കുക. ഉപഭോക്താക്കള്‍ 250 രൂപയാണ് നല്‍കേണ്ടത്. ബാക്കി 1250 രൂപ പൗള്‍ട്രി ഡെവലപ്മ​െൻറ് കോര്‍പറേഷനും സര്‍ക്കാറും സംയുക്തമായി സബ്സിഡി നല്‍കും. ഒരാള്‍ക്ക് 10 കോഴിയും തീറ്റയും മരുന്നുമാണ് നല്‍കുക. മൃഗസംരക്ഷണ മേഖലയില്‍ മാതൃകപരമായ മുന്നേറ്റം നടത്തുന്ന പാണാവള്ളി പഞ്ചായത്തിനെ പ്രശംസിക്കാനും മന്ത്രി മറന്നില്ല. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാന്‍ മൃഗാശുപത്രിയോട് ചേര്‍ന്ന് അനിമല്‍ ബര്‍ത്ത് കൺട്രോള്‍ യൂനിറ്റ് കൂടി സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ പാണാവള്ളി പഞ്ചായത്തിന് സാധിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച എ.എം. ആരിഫ് എം.എല്‍.എ പറഞ്ഞു. അരൂക്കുറ്റി-ചേര്‍ത്തല റോഡ് പുതുക്കിപ്പണിയാന്‍ എട്ട് കോടി അനുവദിച്ചു. അരൂക്കുറ്റി മുതല്‍ പൂച്ചാക്കല്‍ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു. നീലംകുളങ്ങരയില്‍ പഞ്ചായത്ത് വക ഏഴുസ​െൻറ് സ്ഥലത്ത് ഒന്നര വര്‍ഷം കൊണ്ടാണ് മൃഗാശുപത്രിയുടെ നിർമാണം പൂര്‍ത്തിയായത്. 53.35 ലക്ഷം രൂപയാണ് മൃഗസംരക്ഷണ വകുപ്പ് വകയിരുത്തിയത്. ഗോവർധിനി കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഉദ്ഘാടനം എ.എം. ആരിഫ് എം.എൽ.എ നിര്‍വഹിച്ചു. പാണാവള്ളി പഞ്ചായത്ത് പ്രസിഡൻറ് രാജേഷ് വിവേകാനന്ദ സ്വാഗതം പറഞ്ഞു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ പി.ജി. വത്സല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന മാരിടൈം ബോര്‍ഡ് മെംബര്‍ എം.കെ. ഉത്തമന്‍, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിര്‍മല ശെല്‍വരാജ്, ജില്ല പഞ്ചായത്ത് അംഗം പി.എം. പ്രമോദ്, മൃഗസംരക്ഷണ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. പി.സി. സുനില്‍കുമാര്‍, കെ.എല്‍.ഡി ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ജോസ് ജയിംസ്, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ മേരി ജയിംസ്, പാണാവള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീബ സത്യന്‍, വികസന സ്ഥിരംസമിതി ചെയര്‍മാന്‍ പ്രേംലാല്‍ ഇടവഴിക്കല്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ പി.കെ. സുശീലന്‍, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സൻ ഷീല കാര്‍ത്തികേയന്‍, വെറ്ററിനറി സര്‍ജന്‍ ഡോ. മനു ജയന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story