Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുനർജനി വീടിെൻറ...

'പുനർജനി' വീടിെൻറ താക്കോൽ കൈമാറ്റം നാളെ

text_fields
bookmark_border
പറവൂർ: വി.ഡി. സതീശൻ എം.എൽ.എയുടെ 'പുനർജനി -പറവൂരിനൊരു പുതുജീവൻ' പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന രണ്ടാമത്തെ വീടി​െൻറ താക്കോൽകൈമാറൽ ചൊവ്വാഴ്ച നടക്കും. ചേന്ദമംഗലം മനക്കോടത്ത് സെറിബ്രൽപാൾസി ബാധിച്ച ശരീരം മുഴുവനായി തളർന്നുകിടക്കുന്ന എട്ട് വയസ്സുകാരൻ ശബരിദേവിന് മസ്കത്ത് കമ്പനിയായ കോസി മോഡുലാർ ഹോംസി​െൻറ സഹകരണത്തോടെയാണ് വീട് നിർമിച്ചുനൽകുന്നത്. താക്കോൽ കൈമാറ്റം രാവിലെ 10.30ന് വി.ഡി. സതീശൻ എം.എൽ.എയും കോസി മോഡുലാർ ഹോംസി​െൻറ കൺട്രി മാനേജർ സി.ജെ. തോമസും ചേർന്ന് നിർവഹിക്കും. 550 ചതുരശ്രയടി വിസ്‌തീർണമുള്ള ഈ വീടിന് 7.34 ലക്ഷം ചെലവുവന്നതായി കോസി മോഡുലാർ ഹോംസ് മാർക്കറ്റിങ് മാനേജർ ശരത് എസ്. മേനോൻ പറഞ്ഞു. 15 ദിവസം കൊണ്ട് പണി പൂർത്തിയായ വീട് തികച്ചും പരിസ്ഥിതിസൗഹൃദവും കഠിനമായ ചൂട്‌ സമയത്തുപോലും തണുപ്പ് നിലനിർത്തുന്ന തരത്തിലുള്ള പോളി എത്തിലീൻ സാൻഡ്‌വിച്ച് പാനൽ ഉപയോഗിച്ച് നിർമിച്ചതുമാണ്. അത്യാവശ്യ ഘട്ടങ്ങളിൽ മറ്റൊരിടത്തേക്ക് എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാൻ കഴിയും എന്നതാണ് വീടി​െൻറ മറ്റൊരു പ്രത്യേകത. മസ്കത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കോസിയുടെ ഇന്ത്യയിലെ ആദ്യവീടാണ് പറവൂരിൽ പൂർത്തീകരിച്ചിരിക്കുന്നത്. EP- PVR- Veed ചേന്ദമംഗലം മനക്കോടത്ത് സെറിബ്രൽപാൾസി ബാധിച്ച ശബരിദേവിന് മസ്കത്ത് കമ്പനിയായ കോസി മോഡുലാർ ഹോംസ് നിർമിച്ച വീട്
Show Full Article
TAGS:LOCAL NEWS 
Next Story