Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊലീസ്​...

പൊലീസ്​ സ്​റ്റേഷനിലേക്ക് പ്രതിഷേധം

text_fields
bookmark_border
മാന്നാർ: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ തകർക്കാൻ സർക്കാറും പൊലീസും കൂട്ടുനിൽക്കുകയാണെന്ന് ആരോപിച്ച് നാമജപയാത്ര നടത്തി. മാന്നാർ ആലുംമൂട് ശിവപാർവതി ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച് പരുമല ജങ്ഷൻ വഴി പൊലീസ് സ്റ്റേഷനിലേക്കായിരുന്നു നാമജപയാത്ര. പൊലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി നടത്തിയ പ്രതിഷേധം മാന്നാർ ഇലക്ട്രിസിറ്റി ഓഫിസ് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് സ്ത്രീകൾ ഉൾപ്പെടെ നുറുകണക്കിന് വിശ്വാസികൾ റോഡിൽ കുത്തിയിരുന്ന് നാമജപവും ശരണംവിളികളോെടയും പ്രതിഷേധിച്ചു. ശബരിമല സംരക്ഷണ കർമസമിതി ജില്ല ജോയൻറ് സെക്രട്ടറി കെ. പ്രസാദ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ശബരിമല സംരക്ഷണ കർമസമിതി നേതാക്കളായ എച്ച്. അരുൺ, അർ. രാജീവ്, എ.ഡി. ഗീരിഷ്, മധു പ്രസാദ്, എ.സി. സുനിൽ, ശ്രീജേഷ്, രാജേഷ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story