Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജെ. കൃഷ്​ണൻ:​...

ജെ. കൃഷ്​ണൻ:​ കർമശ്രേഷ്​ഠ ജീവിതം നയിച്ച വ്യക്തിത്വം

text_fields
bookmark_border
ആലപ്പുഴ: മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കാൻ വിശ്രമമില്ലാത്ത ജീവിതം നയിക്കുക വഴി ആലപ്പുഴയുടെ സാംസ്കാരിക മേഖലയിൽ മായാത്ത മുദ്രപതിപ്പിച്ച വ്യക്തിത്വമായിരുന്നു ഞായറാഴ്ച അന്തരിച്ച ജെ. കൃഷ്ണൻ. സനാതനധർമ വിദ്യാശാലയുെട മാനേജിങ് കമ്മിറ്റി മുൻ പ്രസിഡൻറും കേരള ബ്രാഹ്മണ സഭ മുൻ സംസ്ഥാന അധ്യക്ഷനും സംസ്ഥാനത്തെ ആദ്യകാല ചാർേട്ടഡ് അക്കൗണ്ടൻറുമാരിൽ പ്രമുഖനുമായ ഇദ്ദേഹത്തി​െൻറ വേർപാട് ആലപ്പുഴയുടെ വിദ്യാഭ്യാസ-സാംസ്കാരിക-ആത്മീയ മേഖലയിൽ അക്ഷരാർഥത്തിൽ വലിയ ശൂന്യതയാണ് സൃഷ്ടിച്ചത്. സ്വാമി എന്ന വിളിപ്പേരിൽ സുഹൃദ്വലയത്തിൽ അറിയപ്പെട്ടിരുന്ന കൃഷ്ണൻ 1932 ഫെബ്രുവരി 28ന് ഹരിപ്പാട് ജനാർദന അയ്യരുെടയും രുക്മിണി അമ്മാളി​െൻറയും മകനായി ജനിച്ചു. തിരുവനന്തപുരം വെങ്കിടാചലം അയ്യർ ആൻഡ് കമ്പനിയിൽനിന്ന് ചാർേട്ടഡ് അക്കൗണ്ടൻറ് പഠനം പൂർത്തിയാക്കിയശേഷം ആലപ്പുഴയിൽ എത്തിയ അദ്ദേഹം പ്രമുഖ കമ്പനികളിൽ പ്രാക്ടീസ് ചെയ്തു. എസ്.ഡി.വി ട്രസ്റ്റിൽ അംഗമായ കൃഷ്ണൻ എസ്.ഡി കോളജ്, എസ്.ഡി.വി കോളജ്, എസ്.ഡി.വി ഇംഗ്ലീഷ് മീഡിയം സെൻട്രൽ സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജറായും ചിന്മയ മിഷൻ രക്ഷാധികാരിയും പ്രസിഡൻറുമായും പ്രവർത്തിച്ചു. ഇദ്ദേഹം മാനേജർ ആയിരുന്ന കാലത്തായിരുന്നു എസ്.ഡി കോളജിന് നാഷനൽ അസെസ്മ​െൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ എ പ്ലസ് ഗ്രേഡ് നൽകിയത്. പരന്ന വായനയും സംസ്കൃതത്തിലും ഭാരതീയ സംസ്കാരത്തിലും അഗാധ പാണ്ഡിത്യവും ഉണ്ടായിരുന്ന ജെ. കൃഷ്ണൻ അങ്ങേയറ്റം ശാസ്ത്ര ആഭിമുഖ്യവും പുലർത്തിയിരുന്നു. കേന്ദ്ര ശാസ്ത്ര സാമൂഹിക വകുപ്പിൽനിന്ന് ശാസ്ത്രപഠനത്തിന് ഒരുകോടി അനുവദിച്ചപ്പോൾ പരീക്ഷണവസ്തുക്കൾ സൂക്ഷിക്കാൻ ആധുനിക ലബോറട്ടറി നിർമിച്ച കെട്ടിടത്തിന് അബ്ദുൽ കലാമി​െൻറ പേരിട്ടു. കോളജിലെ ഗവേഷണപദ്ധതിയായ കുളവാഴയിൽനിന്ന് നിർമിച്ച മൂല്യവർധിത വസ്തുക്കൾ പ്രചരിപ്പിക്കാനും അദ്ദേഹം മുൻകൈയെടുത്തു. നിരവധി സാംസ്കാരിക-സാമൂഹിക സംഘടനകളുെടയും സ്ഥാപനങ്ങളുെടയും ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story