Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജെ. കൃഷ്​ണ​െൻറ...

ജെ. കൃഷ്​ണ​െൻറ നിര്യാണത്തിൽ അനുശോചിച്ചു

text_fields
bookmark_border
ആലപ്പുഴ: എസ്.ഡി കോളജി​െൻറ മാനേജർ, എസ്.ഡി.വി ട്രസ്റ്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്ന ജെ. കൃഷ്ണ​െൻറ നിര്യാണത്തിൽ സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അനുശോചനം രേഖപ്പെടുത്തി. വിദ്യാഭ്യാസ മേഖലയിലും ആലപ്പുഴയുടെ സാമൂഹിക -സാംസ്കാരിക രംഗത്തും വിലപ്പെട്ട സംഭവനകൾ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് ആഞ്ചലോസ് പറഞ്ഞു. സൗഹൃദ സാമൂഹികസേവന സന്നദ്ധസമിതിയുടെ രക്ഷാധികാരിയും സനാതനധർമ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേലധികാരിയുമായ പ്രമുഖ ചാർേട്ടണ്ട് അക്കൗണ്ടൻറും ആയിരുന്ന ജെ. കൃഷ്ണ​െൻറ നിര്യാണത്തിൽ സൗഹൃദ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ പ്രസിഡൻറ് പി. ജ്യോതിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. നസീർ അനുശോചനപ്രമേയം അവതരിപ്പിച്ചു. പ്രഫ. എസ്. വിജയൻ നായർ, ഡി. വിജയലക്ഷ്മി, പി.പി. ഗീത, കമാൽ എം. മാക്കിയിൽ, ആർ. പ്രദീപ്, ഡി.പി. മധു എന്നിവർ സംസാരിച്ചു. ആലപ്പുഴയുടെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിസ്തുല സംഭാവനകൾ നൽകിയ സനാതന ധർമ ട്രസ്റ്റ് മുൻ മാനേജർ ജെ. കൃഷ്ണ​െൻറ നിര്യാണം പൊതുസമൂഹത്തിന് വലിയ നഷ്ടമാണെന്ന് കെ.സി. വേണുഗോപാൽ എം.പി. പതിറ്റാണ്ടുകളായി ഒട്ടേറെ തലമുറകൾക്ക് അറിവ് പകർന്നുനൽകിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരൻ എന്ന നിലയിൽ ആലപ്പുഴയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ മായ്ക്കപ്പെടാനാകാത്ത സ്ഥാനം കൃഷ്ണൻ സ്വാമിക്കുണ്ട്. അദ്ദേഹത്തി​െൻറ വിയോഗം ആലപ്പുഴയുടെ പൊതുസമൂഹത്തിനാകെ പകരം െവക്കാനാവാത്ത നഷ്ടമാണെന്നും എം.പി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story