Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിഴക്കമ്പലത്ത് പൈപ്പ്...

കിഴക്കമ്പലത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

text_fields
bookmark_border
കിഴക്കമ്പലം: അന്ന ജങ്ഷനുസമീപം ദിവസങ്ങളായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് നൂറുകണക്കിന് ലിറ്റർ വെള്ളം. പല ഉയർന്ന പ്രദേശങ്ങളിലും വെള്ളമില്ലാത്ത അവസ്ഥയാണിവിടെ. റോഡിൽ കട്ടവിരിച്ച ഭാഗത്താണ് പൈപ്പ് പൊട്ടിയത്. പൊയ്യക്കുന്നം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുവർഷം മുമ്പാണ് ഇവിടെ പൈപ്പുകൾ സ്ഥാപിച്ചത്. തുടർന്ന് മാസങ്ങളോളം റോഡ് കുഴിയായിക്കിടന്നു. പിന്നീട് നാട്ടുകാരുടെ പ്രതിഷേധത്തെതുടർന്നാണ് റോഡ് നന്നാക്കിയത്. പൈപ്പ് പൊട്ടിയതിനെത്തുടർന്ന് നാട്ടുകാർ പലപ്രാവശ്യം വാട്ടർ അതോറിറ്റിയിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിെല്ലന്ന് നാട്ടുകാർ പറഞ്ഞു. പൈപ്പ് പൊട്ടിയഭാഗം എത്രയുംവേഗം നന്നാക്കിയില്ലങ്കിൽ കട്ട പൊളിഞ്ഞ് കുഴിയാകും. വലിയ ടോറസ് ടിപ്പറുകൾ ഉൾപ്പെടെ കടന്നുപോകുന്ന റോഡാണിത്.
Show Full Article
TAGS:LOCAL NEWS 
Next Story