Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുനര്‍നിര്‍മാണം...

പുനര്‍നിര്‍മാണം പാരിസ്ഥിതിക സന്തുലിതത്വം പാലിച്ചുവേണം -ജമാഅത്തെ ഇസ്​ലാമി

text_fields
bookmark_border
ആലുവ: പ്രളയാനന്തര കേരളത്തി​െൻറ പുനർനിര്‍മാണം പാരിസ്ഥിതിക സന്തുലിതത്വം പാലിച്ചാകണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി. വികസന കാഴ്ചപ്പാട് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും താൽപര്യം സംരക്ഷിക്കുന്നതുമാകണം. ജമാഅത്തെ ഇസ്ലാമി പാനായിക്കുളം, നെടുമ്പാശ്ശേരി സംയുക്ത ഏരിയ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമീപകാല കോടതി വിധികള്‍ ആശങ്കജനകമാണ്. സദാചാര വിരുദ്ധതക്ക് വാതില്‍ തുറക്കുന്നതും സമൂഹത്തില്‍ അരാജകത്വം വ്യാപിക്കാൻ സഹായകവുമാണവ. വ്യക്തികളുടെയും സംഘങ്ങളുടെയും പൈശാചിക ചിന്തകൾക്ക് നിയമസാധുത നല്‍കുന്ന നീതിന്യായ സംവിധാനങ്ങളുടെ ഇടപെടലുകള്‍ക്കെതിരെ ബോധവത്കരണം അനിവാര്യമാണ്. മതേതര, മതനിരപേക്ഷ ചിന്താഗതി പുലര്‍ത്തുന്നവരെ ചേര്‍ത്തുനിര്‍ത്തിയാണ് ധ്രുവീകരണ പ്രവണതകളെ ചെറുക്കേണ്ടത്. സുചിന്തത നിലപാടാണ് ഇക്കാര്യത്തില്‍ ജമാഅത്തെ ഇസ്ലാമി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജമാല്‍ പാനായിക്കുളം ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു. ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കര്‍ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. നെടുമ്പാശ്ശേരി ഏരിയ പ്രസിഡൻറ് എ.കെ. അബ്ദുൽശരീഫ് നദ്വി അധ്യക്ഷത വഹിച്ചു. കൊച്ചിന്‍ സിറ്റി പ്രസിഡൻറ് എം.പി. ഫൈസല്‍ അസ്ഹരി, പാനായിക്കുളം ഏരിയ പ്രസിഡൻറ് പി.എ. സാദിഖ്, സുഹ്റ സൈദുമുഹമ്മദ്, ഖൈറുന്നിസ ശ്രീമൂലനഗരം, മന്‍സൂര്‍ തുരുത്ത്, റഈസ്, ആഷിഖ് തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story