Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒാൺലൈൻ തൊഴിൽ...

ഒാൺലൈൻ തൊഴിൽ തട്ടിപ്പ്: രാജ്യാന്തര ബന്ധമുള്ള സംഘങ്ങൾ സജീവം

text_fields
bookmark_border
നെടുമ്പാശ്ശേരി: വെബ്സൈറ്റുകളുണ്ടാക്കി തൊഴിൽ തട്ടിപ്പ് നടത്തുന്ന രാജ്യാന്തര ബന്ധമുള്ള സംഘങ്ങൾ സജീവമാകുന്നു. ഉയർന്ന വിദ്യാഭ്യാസമുള്ളവരാണ് ഇത്തരം തട്ടിപ്പുകളിൽ അകപ്പെടുന്നവരിലേറെയും. പലതിലും തട്ടിപ്പിനിരകളാകുന്നവർ രേഖാമൂലം പരാതി നൽകാൻ തയാറാകുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം സംഘങ്ങൾക്ക് കൂടുതൽ തട്ടിപ്പ് നടത്താനും കഴിയുന്നു. സൈബർ പൊലീസും മറ്റും ഇത്തരം വെബ്സൈറ്റുകൾ വേണ്ടവിധത്തിൽ നിരീക്ഷിക്കുന്നുമില്ല. വെബ്സൈറ്റുകളിലൂടെ തൊഴിൽ വാഗ്ദാനം ചെയ്യുന്നവർ വൻ ശമ്പളവും ആനുകൂല്യങ്ങളുമാണ് പ്രഖ്യാപിക്കുന്നത്. ആദ്യം േപ്രാസസിങ് ചാർജ് എന്ന നിലയിൽ ചെറിയ തുക ആവശ്യപ്പെടും. പിന്നീടാണ് ഓരോ പേരുപറഞ്ഞ് കൂടുതൽ തുക ഈടാക്കുക. വിശ്വാസത്തിന് വിസയുടെ കോപ്പിയും അയച്ചുനൽകും. സൂക്ഷ്മമായി പരിശോധിച്ചാലേ വിസ വ്യാജമാണെന്ന് വെളിപ്പെടൂ. വിസയുമായി വിമാനത്താവളത്തിലെത്തി പരിശോധനക്ക് വിധേയരാകുമ്പോൾ മാത്രമാണ് പലരും തട്ടിപ്പ് മനസ്സിലാക്കുന്നത്. വിവിധ രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചില ഉദ്യോഗസ്ഥർക്കോ അവരുടെ ബന്ധുക്കൾക്കോ ഇത്തരം തട്ടിപ്പുസംഘങ്ങളുമായി ബന്ധമുണ്ടോയെന്നതും െപാലീസ് അന്വേഷിക്കുന്നുണ്ട്. വിദേശികൾക്ക് ഇവിടെ പെട്ടെന്ന് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കഴിയുകയില്ല. അതുകൊണ്ടുതന്നെ ഇവർ ഇന്ത്യയിലെത്തി നാട്ടുകാരായവർക്ക് ഓരോ തട്ടിപ്പിനും നിശ്ചിത തുക വീതം കമീഷനായി നൽകി സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുകയാണ്. ടൂറിസ്റ്റ് വിസ: മടങ്ങിപ്പോകാത്തവരെ നിരീക്ഷിക്കാൻ സംവിധാനങ്ങൾ പാളുന്നു നെടുമ്പാശ്ശേരി: ടൂറിസ്റ്റ് വിസയിലെത്തി യഥാസമയം മടങ്ങിപ്പോകാതെ തങ്ങുന്നവരെ നിരീക്ഷിക്കാനുള്ള സംവിധാനം പാളുന്നു. വിദേശികൾ രാജ്യത്ത് ഓരോയിടത്തും തങ്ങുമ്പോഴുള്ള വിവരങ്ങൾ അപ്പപ്പോൾ ബന്ധപ്പെട്ട സ്റ്റേഷനതിർത്തിയിൽ അറിയിക്കണമെന്നതാണ് വ്യവസ്ഥ. ഹോട്ടലുകളിലും മറ്റും താമസിക്കുന്നതിന് വിസയുടെ കാലാവധികൂടി നോക്കേണ്ടതുണ്ട്. എന്നാൽ, പല ഹോട്ടലുകാരും പാസ്പോർട്ടി​െൻറ കാലാവധി മാത്രമാണ് പരിശോധിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളവരും ബംഗ്ലാദേശികളുമാണ് അനധികൃതമായി ഇന്ത്യയിൽ കൂടുതൽ തങ്ങുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവിധ മൊബൈൽ ടവർ കേന്ദ്രീകരിച്ച് ഇടക്കിടെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തി​െൻറ പ്രത്യേകസംഘങ്ങൾ ഏത് രാജ്യങ്ങളിലേക്കൊക്കെയാണ് കാളുകൾ പോകുന്നതെന്ന് നിരീക്ഷിക്കാറുണ്ട്. ചില ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് മയക്കുമരുന്ന് വിതരണത്തിലും ഓൺലൈൻ തട്ടിപ്പുകൾക്കും നേതൃത്വം നൽകുന്നത്. ഇവർ കൂടുതലായും അനധികൃതമായി തങ്ങുന്നത് വിദേശികൾ കൂടുതലായി തങ്ങാറുള്ള പ്രദേശങ്ങളിലാണ്. ഇവരുടെ തട്ടിപ്പുകൾക്ക് സഹായികളായി പ്രവർത്തിക്കുന്നവരാണ് ഒളിത്താവളങ്ങൾ ഒരുക്കിക്കൊടുക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇവരെ പലപ്പോഴും പിടികൂടാൻ കഴിയാത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story