Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅറ്റകുറ്റപ്പണി...

അറ്റകുറ്റപ്പണി കഴിഞ്ഞു; വിക്രമാദിത്യ മടങ്ങുന്നു

text_fields
bookmark_border
കൊച്ചി: അറ്റകുറ്റപ്പണി പൂർത്തിയാക്കി മുഖംമിനുക്കി െഎ.എൻ.എസ് വിക്രമാദിത്യ. 705 കോടി ചെലവിലാണ് രാജ്യത്തി​െൻറ അഭിമാനമായ വിമാനവാഹിനി കപ്പലി​െൻറ അറ്റകുറ്റപ്പണി കൊച്ചി കപ്പൽശാലയിൽ പൂർത്തീകരിച്ചത്. പ്രധാനമായും കപ്പലി​െൻറ ഹള്ളും ഷാഫ്ട് ബയറിങ്ങുകളും നന്നാക്കിയതിനുപുറമെ പെയിൻറും തേച്ചു. 24ൽ 16 ബയറിങ്ങും മാറ്റിവെച്ചു. സോവിയറ്റ് യൂനിയ​െൻറ നാവികപ്പടയിൽ അംഗമായിരുന്ന ആദ്യം ബക്കു എന്നും പിന്നീട് അഡ്മിറൽ ഗോർഷ്കോവ് എന്നും പേരുകളുണ്ടായിരുന്ന വിമാനവാഹിനിയാണ് ഇന്ത്യ സ്വന്തമാക്കി െഎ.എൻ.എസ് വിക്രമാദിത്യ ആക്കിയത്. 283.5 മീറ്റർ നീളവും 59.8 മീറ്റർ വീതിയുമുണ്ട് ഇൗ പടക്കപ്പലിന്. മിഗ‌് 29 കെ.യു.ബി യുദ്ധവിമാനങ്ങൾ ഉൾപ്പെടുന്ന വൈറ്റ‌് ടൈഗേഴ‌്സ‌്, മിഗ‌് 29 കെ യുദ്ധവിമാനങ്ങളടങ്ങിയ ബ്ലാക്ക് പാന്തേഴ‌്സ‌്, ചേതക‌് ഹെലികോപ്ടറുകളുടെ എയ‌്ഞ്ചൽസ‌്, ധ്രുവ‌് ഹെലികോപ്ടറുകളുടെ ഗാർഡിയൻസ‌്, സീ കിങ‌് ഹെലികോപ്ടറുകളുടെ ഹാർപൂൺസ‌്, കമോവ‌് കെ.എ 31 ഹെലികോപ്ടറുകളുടെ ഫാൽക്കൺസ‌് എന്നിവയുൾപ്പെടുന്ന ആറ‌് സ‌്ക്വാഡ്രണാണ‌് വിക്രമാദിത്യയിലുള്ളത‌്. കൂടാതെ, ബറാക‌് മിസൈലുകൾ ഉൾപ്പെടെ വൻ ആയുധശേഖരവും കപ്പലിൽ ഉണ്ട്. 2013 നവംബർ 13ന‌് നാവികസേന സ്വന്തമാക്കിയ വിമാനവാഹിനി രണ്ടാം തവണയാണ് കൊച്ചി കപ്പൽശാലയിൽ എത്തുന്നത്. 2016ലായിരുന്നു ആദ്യ വരവ‌്. ഇത്തവണ മേയ് 17ന് എത്തിയ വിമാനവാഹിനി അറ്റകുറ്റപ്പണി കഴിഞ്ഞ് പരീക്ഷണ ഒാട്ടവും നടത്തി. അറ്റകുറ്റപ്പണി പൂർണമായും തൃപ‌്തികരമാണെന്ന‌് ക്യാപ‌്റ്റൻ പുർവീർ ദാസ‌് പറഞ്ഞു. അടുത്ത ദിവസംതന്നെ കപ്പൽ കൊച്ചിയിൽനിന്ന് യാത്ര തിരിക്കും. കർണാടകയിലെ കാർവാർ ആസ്ഥാനമായ പശ്ചിമ നാവിക കമാൻഡിനുകീഴിലാണ‌് വിക്രമാദിത്യ.
Show Full Article
TAGS:LOCAL NEWS 
Next Story