Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകണ്ടെയ്​നർ ലോറി തട്ടി...

കണ്ടെയ്​നർ ലോറി തട്ടി വൈദ്യുതി കമ്പികൾ പൊട്ടിവീണു

text_fields
bookmark_border
മൂവാറ്റുപുഴ: കണ്ടെയ്നർ ലോറിയുടെ മുകൾഭാഗം ഉടക്കിയതിനെത്തുടർന്ന് വൈദ്യുതി കമ്പികൾ പൊട്ടിവീണത് ഭീതിപരത്തി. നഗരത്തിലെ ആരക്കുഴ ജങ്ഷനിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ആരക്കുഴ ഭാഗത്തുനിന്ന് നഗരത്തിലേക്ക് വരുകയായിരുന്ന കണ്ടെയ്നർ ലോറി റോഡിന് കുറുകെയുള്ള വൈദ്യുതി കമ്പികളിലും സർവിസ് വയറുകളിലും ഉടക്കുകയായിരുന്നു. ഇതോടെ ഇവ പൊട്ടിവീണു. സംഭവമറിയാതെ ഡ്രൈവർ വാഹനം ഓടിച്ചുപോയി. ചേർക്കോട്ട് മില്ല് മുതൽ സെമിത്തേരി വരെ 100 മീറ്റർ ദൂരത്തിൽ നിരവധി ലൈനുകൾ പൊട്ടിവീണു. കമ്പി റോഡിൽ വീണ് തീ പാറുകയുംചെയ്തു. പിന്നാലെ വന്ന ബൈക്ക് യാത്രിക​െൻറ ദേഹത്തേക്കും ലൈൻ പൊട്ടി വീണു. ലൈനുകൾ ഓഫായതുമൂലം വൻ ദുരന്തം ഒഴിവായി. സംഭവം കണ്ട നാട്ടുകാർ ഒച്ചെവച്ചങ്കിലും ഡ്രൈവർ ശ്രദ്ധിച്ചില്ല. കണ്ടെയ്നറി​െൻറ മുൻ ഭാഗത്തേക്ക് കമ്പികൾ വീണതോടെയാണ് ഡ്രൈവർ സംഭവമറിഞ്ഞത്. ഇതോടെ വണ്ടി നിർത്തി. അപ്പോഴേക്കും നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story